പുതിയ ടിവി ചാനലുമായി വിജയകാന്ത്
ചെന്നൈ: പ്രശസ്‌ത സിനിമ താരവും ഡിഎംകെ നേതാവുമായ വിജയകാന്ത് തമിഴില്‍ ടി.വി ചാനല്‍ ആരംഭിയ്‌ക്കുന്നു.
കുറെക്കാലം മുന്പു തന്നെ തമിഴ് രാഷ്ട്രീയത്തിലെത്തിയ വിജയകാന്ത് തന്റെ രാഷ്ട്രീയ പ്രചാരണത്തിനുള്ള ആയുധം കൂടിയായാണ് ടിവി ചാനല്‍ ആരംഭിയ്‌ക്കുന്നത്.
അടുത്ത പൊങ്കല്‍ മുതല്‍ (ജനുവരി 14) ചാനലിന്റെ പ്രക്ഷേപണം ആരംഭിയ്ക്കാന് കഴിയുമെന്നാണ് കരുതുന്നതെന്ന് വിജയകാന്തിന്റെ അടുത്ത ബന്ധുവും ഡിഎംകെ യുത്ത് വിംഗ് നേതാവുമായ എല്‍.കെ സുധീഷ് പറഞ്ഞു.
തമിഴകത്തെ ചാനല് ഉടമകളായ മാരന്‍, ജയലളിത, കരുണാനിധി എന്നീ രാഷ്ട്രീയ നേതാക്കളുടെ പട്ടികയിലേക്ക് വിജയകാന്തും എത്തുകയാണ്.
പുതിയ ചാനലിനായി വിജയകാന്തിന്റെ ഏറ്റവും പ്രശസ്‌തമായ കഥാപാത്രമായ ക്യാപ്‌റ്റനെന്നു പേരിടണമെന്ന് നിര്‍ദേശമുയര്ന്നെങ്കിലും ഒരു തമിഴ് പേരു തന്നെ ചാനലിന് വേണമെന്ന നിലപാടിലാണ് വിജയകാന്ത്.
മറ്റു തമിഴ് ചാനലുകളെപ്പോലെ സിനിമയ്‌ക്കും മറ്റു വിനോദ പരിപാടികള്‍ക്കുമായിരിക്കും ചാനലില്‍ പ്രാമുഖ്യം. അതെ സമയം വാര്‍ത്താധിഷ്‌ഠിത പരിപാടികള്‍ക്കും മുന്‍ ഗണനയുണ്ടായിരിക്കും.












Click it and Unblock the Notifications