യഹിയയെ നാര്‍കോ പരിശോധനയ്‌ക്ക് വിധേയനാക്കി
ബാംഗ്ലൂര്‍: തീവ്രവാദ ബന്ധം ആരോപിച്ച് കര്‍ണാടക പൊലീസിന്റെ കോര്‍ ഓഫ് ഡിറ്റക്ടീവ് വിഭാഗം അറസ്റ്റു ചെയ്‌ത യഹിയ ഖാനെ നാര്‍കോ അനാലിസിസ് പരിശോധനയ്‌ക്ക് വിധേയനാക്കി.
പരിശോധനയില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സഹായകരമായ ഒട്ടേറ വിവരങ്ങല്‍ യഹിയ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ ഇതുസംബന്ധിച്ച് വിശദാംശങ്ങള്‍ പൊലീസോ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി അധികൃതരോ വിശദമാക്കിയിട്ടില്ല. പരിശോധന മൂന്നുമണിക്കൂറോളം നീണ്ടുനിന്നു.
ഉത്തര കന്നഡ ജില്ലയിലെ ആണവ നിലയം തകര്‍ക്കുന്നതുള്‍പ്പെടെയുള്ള ആക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടിരുന്നുവെന്ന് യഹിയ വെളിപ്പെടുത്തിയതായി ചില സ്വകാര്യ ടിവി ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. എന്നാല്‍ ഇതിന് ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. ചോദ്യം ചെയ്യലില്‍ ഭീകരബന്ധമുണ്ടെന്ന് യഹിയ സമ്മതിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തീവ്രവാദ ബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായി നാര്‍കോ പരിശോധനയ്‌ക്ക് വിധേയമാക്കപ്പെടുന്ന അഞ്ചാമത്തെ ആളാണ് യഹിയ. നിരോധിച്ച ഇസ്ലാമിക് വിദ്യാര്‍ത്ഥി സംഘടനയായ സിമിയുടെ പ്രധാന കണ്ണിയാണ് യഹിയ എന്ന് അന്വേഷണത്തില്‍ വെളിവായതായി പൊലീസ് നേരത്തേ അറിയിച്ചിരുന്നു.
തീവ്രവാദബന്ധത്തിന്റെ പേരില്‍ അറസ്റ്റിലായ മറ്റ് യുവാക്കളോടൊപ്പം വടക്കന്‍ കര്‍ണാടകത്തില്‍ ചില യോഗങ്ങളിലും യഹിയ പങ്കെടുത്തിട്ടുണ്ടെന്‌് അന്വേഷണത്തില്‍ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications