Get Updates
Get notified of breaking news, exclusive insights, and must-see stories!

അഴീക്കോട് സംസ്കാര സാഹിതി അവാര്‍ഡ് നിരസിച്ചു

തിരുവനന്തപുരം: വീക്ഷണം മുഖപ്രസംഗത്തില്‍ വന്ന തനിക്കെതിരായ വ്യക്തിപരമായ വിമര്‍ശനത്തില്‍ പ്രതിഷേധിച്ച് കെപിസിസിയുടെ സാംസ്കാരിക സംഘടനയായ സംസ്കാര സാഹിതിയുടെ അവാര്‍ഡ് സുകുമാര്‍ അഴീക്കോട് നിരസിച്ചു.

എഐസിസി പ്രസിഡന്റ് സോണിയാഗാന്ധിയ്ക്കെതിരെ നടത്തിയ വിമര്‍ശനങ്ങളുടെ പേരിലാണ് അഴീക്കോടിനെതിരെ കോണ്‍ഗ്രസിന്റെ മുഖപത്രമായ വീക്ഷണത്തിന്റെ മുഖപ്രസംഗത്തില്‍ ആഞ്ഞടിച്ചത്.

ഇത്തരം തരംതാഴ്ന്ന വിമര്‍ശനം ഇതുവരെ എന്റെ ജീവിതത്തില്‍ നേരിടേണ്ടി വന്നിട്ടില്ല. സംസ്കാര സാഹിതിയുടെ അവാര്‍ഡ് ഞാന്‍ സ്വീകരിക്കുകയാണെങ്കില്‍ അത് 50,000 രൂപയ്ക്കു വേണ്ടി എന്റെ ആത്മാഭിമാനം പണയപ്പെടുത്തുന്നതിന് തുല്യമാകും- അഴീക്കോട് പറഞ്ഞു.

കേരള സന്ദര്‍ശനത്തിനെത്തിയപ്പോള്‍ എല്‍ഡിഎഫ് ഭരണത്തെ കുറിച്ച് സോണിയാഗാന്ധി നടത്തിയ വിമര്‍ശനങ്ങള്‍ സംബന്ധിച്ച് അഴീക്കോട് നടത്തിയ പരാമര്‍ശങ്ങളാണ് വീക്ഷണത്തെ ചൊടിപ്പിച്ചത്. വ്യക്തിപരമായ നേട്ടങ്ങള്‍ക്കു വേണ്ടി ഓരോ സമയത്തും ഓരോ നിലപാടെടുക്കുന്ന ആളാണ് അഴീക്കോടെന്നും അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തിയും തമ്മില്‍ യോജിക്കുന്നില്ലെന്നും വീക്ഷണം മുഖപ്രസംഗത്തില്‍ പറയുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ കൂലിയെഴുത്തുകാരനായി അഴീക്കോട് തരംതാണിരിക്കുകയാണെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+