കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക ഇന്ത്യയെ ബ്ലാക്‌മെയില്‍ ചെയ്യുന്നു: ബര്‍ദന്‍

  • By Super
Google Oneindia Malayalam News

തൃശൂര്: ആണവകരാറിന്റെ പേരില്‍ ഇന്ത്യയെ അമേരിക്ക ബ്ലാക്‌ മെയില്‍ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന്‌ സിപിഐ ദേശീയ സെക്രട്ടറി എബി ബര്‍ദന്‍. സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന പ്രതിനിധി സമ്മേളനം ഉത്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

123 എഗ്രിമെന്റ്‌ അംഗീകരിച്ചില്ലെങ്കില്‍ കരാര്‍ നടപ്പാക്കില്ലെന്നാണ്‌ അമേരിക്കയും നിക്കോളാസ്‌ ബോണ്‍സും പറയുന്നത്‌. 123 എഗ്രിമെന്റ്‌ നടപ്പാക്കാന്‍ ഇടതുപക്ഷം ഒരിക്കലും അനുവദിക്കില്ല- ബര്‍ദര്‍ പറഞ്ഞു.

പി ചിദംബരം അവതരിപ്പിച്ചത്‌ പൊതു തിരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ടുകൊണ്ടുള്ള ബജറ്റാണ്‌. ബജറ്റിലെ ജനാനുകൂല തീരുമാനങ്ങളെ സ്വാഗതം ചെയ്യുമ്പോഴും ഇടതുപക്ഷത്തി്‌ന എതിര്‍പ്പുള്ള കാര്യങ്ങള്‍ ധനമന്ത്രിയുെട ശ്രദ്ധയില്‍പ്പെടുത്തുമെന്നും ബര്‍ദന്‍ പറഞ്ഞു.

നേരത്തേ സമ്മേളനത്തിന്‌ തുടക്കം കുറിച്ചുകൊണ്ട്‌ കൊല്ലത്തുനിന്നുള്ള മുതിര്‍ന്ന അംഗം പി സോളമന്‍ പതാകയുയര്‍ത്തി. ബര്‍ദനെക്കൂടാതെ ചടങ്ങിന്‌ സാക്ഷ്യം വഹിക്കാന്‍ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍, അസിസ്റ്റന്റ്‌ സെക്രട്ടറിമാരായ പന്ന്യന്‍ രവീന്ദ്രന്‍ എംപി, കെ.ഇ ഇസ്‌മയില്‍, മന്ത്രമാരായ കെപി രാജേന്ദ്രന്‍, സി ദാവാകരന്‍, മുല്ലക്കര രത്‌നാകരന്‍, ബിനോയ്‌ വിശ്വം എന്നിവര്‍ എത്തിയിരുന്നു.

സഖാവ്‌ പവനന്‍ നഗറിലെ രക്തസാക്ഷി മണ്ഡപത്തില്‍ നേതാക്കള്‍ പുഷ്‌പചക്രം അര്‍പ്പിച്ചു. 14 ജില്ലകളില്‍ നിന്നുള്ള 538 പ്രതിനിധികളടക്കം 648 പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. മാര്‍ച്ച്‌ 20 മുതല്‍ 27വരെ ഹൈദരാബാദില്‍ നടക്കുന്ന ഇരുപതാമത്‌ പാര്‍ട്ടി കോണ്‍ഗ്രസിലേയ്‌ക്കുള്ള അംഗങ്ങളെ തിരഞ്ഞെടുക്കും.

പ്രതിനിധി സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ റിപ്പോര്‍ട്ടും പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിക്കും. റിപ്പോര്‍ട്ടില്‍ സിപിഎമ്മിനെതിരെയും ഇടതുസര്‍ക്കറിനെതിരെയും രൂക്ഷ വിമര്‍ശനം ഉണ്ടാകുമെന്ന്‌ സൂചനയുണ്ട്‌. എച്ച്‌എംടി ഭൂമിയിടപാട്‌, വല്ലാര്‍പാടം കുടിയൊഴിപ്പിക്കല്‍ തുടങ്ങിയ വിവാദങ്ങളെക്കുറിച്ചും സമ്മേളനത്തില്‍ പരാമര്‍ശമുണ്ടാകും.

സംസ്ഥാന സെക്രട്ടറി പദവിയൊഴിയാന്‍ ആഗ്രഹിക്കുന്നതായി വെളിയം നേരത്തേ കേന്ദ്രകമ്മിറ്റിയെ അറിയിച്ചിരുന്നു. അദ്ദേഹത്തെ തല്‍സ്ഥാനത്ത്‌ തന്നെ നിര്‍ത്താനുള്ള ശ്രമങ്ങളുണ്ടാകും. അത്‌ നടന്നില്ലെങ്കില്‍ മുതര്‍ന്ന നേതാക്കളായ സികെ ചന്ദ്രപ്പനേയോ കെ.ഇ ഇസ്‌മയിലിനേയോ സെക്രട്ടറി സ്ഥാനത്തേയ്‌ക്ക്‌ പരിഗണിയ്‌ക്കും

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X