എച്ച്‌എംടി: സര്‍ക്കാര്‍ നടപടി ശരിയെന്ന് വെളിയം
തൃശൂര്‍: എച്ച്‌എംടി ഭൂമി കൈമാറ്റം ചെയ്‌ത സര്‍ക്കാര്‍ നടപടി ശരിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍.
എച്ച്‌എംടി ഭൂമിയിടപാടില്‍ സിപിഐ നേരത്തേ കൈക്കൊണ്ട നിലപാടിന് വിരുദ്ധമായ പ്രതികരണമാണ്‌് തൃശൂര്‍ നടത്തിയ മീറ്റ് ദി പ്രസ് പരിപാടിയില്‍ വെളിയം പ്രകടിപ്പിച്ചത്.
2000ത്തിലെ കരാര്‍ അനുസരിച്ച് കൈവശമുള്ള ഭൂമി വില്‍ക്കാന്‍ എച്ച്‌എംടിയ്‌ക്ക് അധികാരമുണ്ട്. ഈ സാഹചര്യത്തില്‍ ഭൂമി വില്‍പ്പന സര്‍ക്കാര്‍ റദ്ദാക്കിയാലും നിലനില്‍ക്കില്ല.
ഭൂമിവില്‍പ്പനയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് അടിസ്ഥാനമില്ല. ഇതുസംബന്ധിച്ച ചീഫ് സെക്രട്ടറിയുടെ ഉത്തരവ് നിലനില്‍ക്കില്ല. 2000ത്തില്‍ ഭൂമിവില്‍പ്പനയ്‌ക്ക് അനുവാദം കൊടുത്തതായി രേഖയുണ്ട്- അദ്ദേഹം പറഞ്ഞു.
എച്ച്‌എംടി ഭൂമി പോക്കുവരവ് റദ്ദാക്കണമെന്ന് സിപിഐ നേരത്തേ ആവശ്യം ഉന്നയിച്ച കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴും ഇക്കാര്യത്തില്‍ വിവാദങ്ങള്‍ ആവശ്യമില്ലെന്നായിരുന്നു വെളിയത്തിന്റെ നിലപാട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications