Get Updates
Get notified of breaking news, exclusive insights, and must-see stories!

പതിമൂന്നുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

പത്തനംതിട്ട: പതിമൂന്നുകാരിയായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്ലാങ്കമണ്‍ കാര്‍മല്‍ ബാലിക സദനിലെ അന്തേവാസിയായ പെണ്‍കുട്ടിയെ കാണാതായതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റുണ്ടായത്.

ചിറ്റാറിലെ കുമരമംകുന്ന് സ്വദേശിയാണ് പെണ്‍കുട്ടി. വ്യാഴാഴ്ച വൈകുന്നേരം മുതല്‍ പെണ്‍കുട്ടിയെ കാണാനില്ലെന്ന് കാര്‍മല്‍ ബാലികാ സദന്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ പെണ്‍കുട്ടിയുടെ അമ്മ കോഴഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ തമിഴ് നാട്ടുകാരനായ മുനിയന്‍ എന്ന മായണ്ടി(24)യെ പ്ലാങ്കമണില്‍ വച്ച് വെള്ളിയാഴ്ച വൈകുന്നേരം പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ് നാട്ടിലെ മധുര സ്വദേശിയായ ഇയാള്‍ ജെസിബി ഓപ്പറേറ്ററാണ്.

പ്ലാങ്കമണ്‍ ബസ് സ്റ്റാന്റില്‍ പെണ്‍കുട്ടിയെ പൊലീസ് കണ്ടെത്തി. ചിറ്റാറിലേക്കുള്ള ബസ് കാത്തുനില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. തുടര്‍ന്ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പെണ്‍കുട്ടിക്ക് വൈദ്യപരിശോധന നടത്തി. പെണ്‍കുട്ടിയെ പല തവണ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+