ലക്ഷ്‌മി മിത്തലിന്റെ ലണ്ടനിലെ വീട് വില്‍പനയ്‌ക്ക്
ലണ്ടന്‍: അതിസമ്പന്നനായ ഉരുക്കുവ്യവസായിയും ഇന്ത്യക്കാരനുമായ ലക്ഷ്‌മി മിത്തലിന്റെ ലണ്ടനിലെ വീട് വില്‍പനയ്‌ക്ക്.
ലണ്ടനിലെ ബിഷപ് അവന്യൂവില്‍ സ്ഥിതിചെയ്യുന്ന വീടാണ് മിത്തല്‍ വില്‍ക്കാന്‍ തീരുമാനിച്ചത്. ഇതിന് 40 മില്യന്‍ പൗണ്ട്(3,179,889,205.16 രൂപ) വിലവരും.
വീടിനടുത്തായി ഒരു ഫ്ലാറ്റ് നിര്‍മ്മിക്കാന്‍ അയല്‍ക്കാരന് അനുവാദം ലഭിച്ചതോടെയാണ് വീട് വില്‍ക്കാന്‍ മിത്തല്‍ തീരുമാനിച്ചത്. ലണ്ടനില്‍ നിര്‍മ്മിച്ച ഏറ്റവും ചെലവേറിയ വീടുകളില്‍ ഒന്നാണിത്.
ബ്രൂണെ സുല്‍ത്താന്‍, സൗദി രാജകുടുംബാംഗം തുടങ്ങി മുന്‍നിര വ്യക്തികളായിരുന്നു മിത്തലിന്റെ ഇവിടത്തെ അയല്‍ക്കാര്‍.
ആഡംബര ഫ്ലാറ്റ് നിര്‍മ്മിക്കാന്‍ അയല്‍ക്കാരന് സിറ്റി കൗണ്‍സിലില്‍ നിന്നും അനുവാദം കിട്ടാതിരിക്കാനായി മിത്തല്‍ നടപടികള്‍ സ്വീകരിച്ചിരുന്നെങ്കിലും അത് പരിഗണിക്കാതെ സിറ്റി കൗണ്‍സില്‍ നിര്‍മ്മാണത്തിന് അനുവാദം നല്‍കുകയായിരുന്നു.
വീടു വില്‍ക്കുന്നകാര്യം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നല്ലാതെ ഇക്കാര്യത്തില്‍ മിത്തല്‍ കൂടുതല്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല.












Click it and Unblock the Notifications