അമേരിക്കയില്‍ നൂറിലൊരാള്‍ വീതം ജയിലില്‍
വാഷിംഗ്‌ടണ്‍: ലോകത്ത് ഏറ്റവും കൂടുതല്‍ തടവുകരെ പാര്‍പ്പിച്ചിരിയ്‌ക്കുന്ന രാജ്യമെന്ന ചീത്തപ്പേര് ഇനി അമേരിയ്‌ക്കക്ക് സ്വന്തം.
23,19,258 പേരാണ് അമേരിയ്‌ക്കയിലെ വിവിധ ജയിലുകളില്‍ അഴിയെണ്ണി കഴിയുന്നത്. അമേരിക്കയുടെ ജനസംഖ്യയുടെ നൂറിലൊരാള്‍ ജയിലിലാണെന്നാണ് ഈ കണക്കുകള്‍ തെളിയിക്കുന്നു.
അതെ സമയം ലോകത്ത് ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമായ ചൈനയ്‌ക്ക് തടവുകാരുടെ കാര്യത്തില്‍ രണ്ടാം സ്ഥാനമാണുള്ളത്. ചൈനയ്‌ക്കു പിന്നാലെ റഷ്യയും തടവുകാരുടെ എണ്ണത്തില്‍ മുന്നിലുണ്ട്.
വന്‍ സാമ്പത്തിക ബാധ്യതയാണ് തടവുകാര്‍ അമേരിയ്‌ക്കക്ക് ഓരോ കൊല്ലവും വരുത്തുന്നത്.
50 സംസ്ഥാനങ്ങളിലെ ജയിലുകള്‍ക്കുമായി 4900 കോടി ഡോളറാണ് കഴിഞ്ഞ വര്‍ഷം അമേരിയ്‌ക്കക്ക് ചെലവായത്.












Click it and Unblock the Notifications