ഐടി കമ്പനികള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ടു
ബാംഗ്ലൂര്‍: ഈയിടെ അറസ്റ്റിലായ തീവ്രവാദികള്‍ ഇന്‍ഫോസിസ്, ഐബിഎം, ഡെല്‍ എന്നീ ഐടി കമ്പനികള്‍ തകര്‍ക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് കര്‍ണാടക പൊലീസ് ഹൂബ്ലി കോടതിയെ അറിയിച്ചു.
ഇതിനായി ഇവര്‍ സ്ഫോടകവസ്തുകള്‍ ശേഖരിച്ചുവരികയായിരുന്നുവെന്നും ദേവന്‍ഗരെയിലെയും ഹൂബ്ലിയിലെയും തീവ്രവാദികളുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിച്ചുവരുന്ന പൊലീസ് കോടതിയെ അറിയിച്ചു. റിമാന്റ് അപേക്ഷകള്‍ കോടതി പരിഗണിക്കുന്നതിനിടയിലാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മലയാളിയായ യാഹ്യാഖാനും പ്രതിയാണ്. കേസിലെ പ്രതികളിലൊരാളായ എംബിബഎസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് ആസിഫില്‍ നിന്നും നൂറ് ജലാറ്റിന്‍ സ്റ്റിക്കുകളും നൂറ് ഡെറ്റണേറ്ററുകളും ഒരു കൈബോംബും കണ്ടെടുത്തതായി പൊലീസ് കോടതിയെ അറിയിച്ചു. ആസിഫും സുഹൃത്തുക്കളും ചേര്‍ന്ന് ഇന്‍ഫോസിസ്, ഐബിഎം, ഡെല്‍ എന്നീ കമ്പനികള്‍ തകര്‍ക്കാനായി സ്ഫോടകവസ്തുക്കള്‍ ശേഖരിച്ചുവരികയായിരുന്നു.
കേസിലെ പ്രതികളിലൊരാളായ യാഹ്യാഖാന്‍ എന്ന കമ്മുകുട്ടി കോഴിക്കോട് സ്വദേശിയായ എഞ്ചിനീയറാണ്. നിരോധിക്കപ്പെട്ട സംഘടനയായ സിമിയുടെ പ്രവര്‍ത്തകനാണ് ഇയാള്‍.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications