വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍
താനെ: ഒന്‍പതിനും പതിനൊന്നിനും ഇടയില്‍ പ്രായമുള്ള നാലു വിദ്യാര്‍ത്ഥിനികളെ അപമാനിച്ച കേസില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ പൊലീസ് അറസ്റ്റുചെയ്‌തു. ബയാന്ദറിലെ ഉത്തനിലുള്ള ബാല്‍ വിദ്യാലയ എന്ന സ്‌കൂളിലെ പ്രിന്‍സിപ്പല്‍ സെബാസ്‌റ്റിയന്‍ ഗോണ്‍സാല്‍വസലിനെയാണ് പീഡനക്കേസില്‍ അറസ്റ്റു ചെയ്‌തത്.
നാലു കുട്ടികളെയും ട്യൂഷന്റെ പേരും പറഞ്ഞ് ഒരു വര്‍ഷത്തോളമായി ഇയാള്‍ പീഡിപ്പിക്കുകയാണത്രേ. അറസ്റ്റിലായ ഗോണ്‍സാല്‍വസിനെ താനെ കോടതിയില്‍ ഹാജരാക്കുകയും കോടതി മാര്‍ച്ച് 15 വരെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ റിമാന്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്.
പീഡിപ്പിക്കപ്പെട്ട കുട്ടികളില്‍ മൂന്നുപേര്‍ മുതിര്‍ന്ന ക്ലാസുകളിലും ഒരാള്‍ പ്രൈമറി ക്ലാസിലുമാണ് പഠിയ്‌ക്കന്നത്. നാലു പേരും മത്സ്യബന്ധനജോലിക്കാരുടെ മക്കളാണ്. പ്രത്യേക ട്യൂഷന്‍ നല്‍കാമെന്ന് പറഞ്ഞ് സ്‌കൂളിന് അവധിയുള്ള ശനിയാഴ്‌ചകളില്‍ ഇയാള്‍ പതിവായി കുട്ടികളെ ഓഫീസില്‍ വിളിച്ചുവരുത്തുകയും അവിടെവച്ച് വസ്‌ത്രങ്ങള്‍ അഴിച്ചുമാറ്റി അപമാനിക്കുകയുമാണത്രേ ചെയ്യുന്നത്.
വേണ്ടത്ര മാര്‍ക്ക് നല്‍കില്ലെന്നും ഗ്രേഡ് കുറച്ചുകളയുമെന്നും പറഞ്ഞ് കുട്ടികളെ ഭീഷണിപ്പെടുത്തി വീണ്ടും വീണ്ടും തന്റെ താല്‍പര്യത്തിന് വിധേയരാക്കുകയും പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തിരുന്നുവെന്ന് കുട്ടികളുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
ഭീഷണിയില്‍ ഭയന്ന് ഏറെക്കാലം കുട്ടികള്‍ കഥകള്‍ പുറത്തുപറഞ്ഞില്ല. പീഡനം തുടര്‍ച്ചയായതിനെത്തുടര്‍ന്ന് കുട്ടികള്‍ക്ക് മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പിന്നീടാണ് രക്ഷിതാക്കള്‍ ഒരു അധ്യാപികയില്‍ നിന്നും പ്രിന്‍സിപ്പാലിന്റെ പെരുമാറ്റ വൈകല്യത്തെക്കുറിച്ച് മനസ്സിലാക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്‌തത്.
കുട്ടികള്‍ നാലുപേരും പ്രത്യേക ഫീസ് നല്‍കുന്ന ശനിയാഴ്‌ചത്തെ ക്ലാസ്സുകള്‍ക്ക് പോകാന്‍ മിക്കപ്പോഴും വിസമ്മതം പ്രകടിപ്പിക്കുന്നത് പ്രിന്‍സിപ്പലിന്റെ പ്രവൃത്തികാരണമായിരുന്നവെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. പ്രിന്‍സിപ്പലിന് തക്കതായ ശിക്ഷ നല്‍കണമെന്നാണ് എല്ലാ രക്ഷിതാക്കളും ആവശ്യപ്പെടുന്നത്.
രണ്ടുവര്‍ഷമായി കാത്തലിക് ബാങ്ക് കെട്ടിടത്തില്‍ ഗോണ്‍സാല്‍വ്‌സ് വിദ്യാലയം നടത്തിവരുന്നു. ഈ ഇംഗ്ലീഷ് മീഡിയം വിദ്യാലയത്തില്‍ കിന്റര്‍ഗാര്‍ടന്‍ മുതല്‍ ഏഴാംക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354ാം വകുപ്പിലെ കുറ്റങ്ങള്‍ ചുമത്തിയാണ് ഗോണ്‍സാല്‍വസിനെ അറസ്‌റ്റ് ചെയ്‌തിരിക്കനന്നതെന്നും ഇയാള്‍ക്കെതിരെ മറ്റെന്തെങ്കിലും പരാതികള്‍ നിലവിലുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications