5വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ പ്രതിയെ ജനക്കൂട്ടം കൊന്നു
ബാരബങ്കി: അഞ്ചു വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയയാളെ ഗ്രാമവാസികള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ജഹാന്‍ഗീര്‍ ബാദ് ജില്ലയില്‍ ശനിയാഴ്‌ചയാണ് സംഭവം നടന്നത്.
ഗ്രാമവാസിയായ രാംനരേശ് ഭയാര എന്നയാളുടെ അഞ്ചുവയസ്സുകാരിയായ മകളെ സാഗിര്‍ എന്നയാള്‍ മാനഭംഗപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടിക്കൂടി. തുടര്‍ന്നാണ് സാഗിര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് ജനക്കൂട്ടം മനസ്സിലായത്.
രോഷാകുലരായ അവര്‍, കമ്പിയും മുളവടികളും ഉപയോഗിച്ച് സാഗിറിനെ മര്‍ദ്ദിയ്‌ക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു. മര്‍ദ്ദനമേറ്റ സാഗിര്‍ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നുവെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ഗ്യാനേശ്വര്‍ തിവാരി അറിയിച്ചു.
പലതവണ ജനക്കൂട്ടം നിയമം കയ്യേറുന്ന സംഭവങ്ങള്‍ ഉത്തര്‍പ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. ഒരാഴ്‌ച മുമ്പ് ഹാജിപൂരില് ഒരു കൊലക്കേസ് പ്രതിയെ ജനക്കൂട്ടം ഇത്തരത്തില്‍ മര്‍ദ്ദിച്ചുകൊന്നിരുന്നു.
പലപ്പോഴും പൊലീസ് വേണ്ടവിധം നടപടിയെടുക്കാത്തതും പ്രതികളെ പിടികൂടാത്തതുമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.












Click it and Unblock the Notifications