വ്യാജ വിവാഹവാര്‍ത്ത ഓര്‍ക്കുട്ടില്‍; യുവാവിനെതിരെ കേസ്
തിരുവനന്തപുരം: വിവാഹിതയായ യുവതിയെ താന്‍ കല്യാണം കഴിച്ചെന്ന് അവകാശപ്പെട്ടുകൊണ്ട് ഓര്‍ക്കുട്ടില്‍ പ്രൊഫൈല്‍ പ്രസിദ്ധീകരിച്ച യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു.
ഇപ്പോള്‍ ഗള്‍ഫില്‍ താമസിക്കുന്ന യുവതിയുടെ പിതാവ് സൗത്ത് സോണ്‍ ഐജിയ്‌ക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പേരൂര്ക്കട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തിരിക്കുന്നത്.
യുവാവിന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അര്‍ഷിദ് കമാല്‍, കുന്നുപുറത്ത് വീട്, പള്ളിക്കല്‍, കൊല്ലം എന്നാണ് ഓര്‍ക്കുട്ടിലെ പ്രൊഫൈലില്‍ യുവാവ് വിലാസം നല്‍കിയിരിക്കുന്നത്.
താന്‍ വിവാഹം കഴിച്ചുവെന്ന അവകാശപ്പെടുന്ന പെണ്‍കുട്ടിയുടെ പടവും ഇയാള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഒപ്പം വിവാഹത്തിന് സാക്ഷ്യം വഹിച്ചുവെന്ന് അവകാശപ്പെടുന്ന മറ്റു ചില സുഹൃത്തുക്കളുടെ വിലാസങ്ങളും പ്രൊഫൈലിലുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications