Get Updates
Get notified of breaking news, exclusive insights, and must-see stories!

ദേവസ്വം ബോര്ഡ് ആരുടെയും കുടുംബസ്വത്തല്ലെന്ന് സുധാകരന്

കണ്ണൂര്‍: ഇഷ്ടാനുസരണം ഭരിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് അംഗങ്ങളുടെ കുടുംബസ്വത്തല്ലെന്ന് സഹകരണ ദേവസ്വം മന്ത്രി ജി.സുധാകരന്‍.

ദേവസ്വത്തിലെ പണവും സ്വര്‍ണവും കണ്ട് ദേവസ്വംബോര്‍ഡ് അംഗങ്ങളായ പി.നാരായണന്റെയും സുമതിക്കുട്ടി അമ്മയുടെയും കണ്ണ് മഞ്ഞളിച്ചിരിക്കുകയാണ്. നിയമപ്രകാരം പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ രാജിവെക്കണം. അല്ലെങ്കില്‍ പാര്‍ട്ടി നോക്കാതെ നടപടിയെടുക്കും. ദേവസ്വത്തില്‍ മുഴുവന്‍ അഴിമതിയാണ്. അഴിമതിക്കാര്‍ക്കെതിരെ മുഴുവന്‍ നടപടിയെടുക്കും- മന്ത്രി പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേവസ്വം ബോ‍ര്‍ഡംഗം പി. നാരായണന്‍ പാര്ട്ടി മാറിയിട്ടും ആര്‍എസ്‌എസുകാരെപ്പോലെയാണ് സംസാരിക്കുന്നത്. അദ്ദേഹത്തിന്റെ മനസ്സ് ഇപ്പോഴും ആര്എസ്എസിലാണ്. നാരായണന് പിന്നില്‍ ശക്തമായ സര്‍ക്കാര്‍വിരുദ്ധ ശക്തിയാണ്. ശബരിമലയില്‍ നടന്ന അഴിമതി കണ്ടെത്തിയതിനാണു തന്നെ കോടതി കയറ്റുമെന്നു നാരായണന്‍ പറഞ്ഞത്‌. ഇടതുപക്ഷ പ്രസ്ഥാനത്തിനുള്ളില്‍നിന്ന് വലതുപക്ഷ രീതിയില്‍ ചിന്തിക്കുകയാണ് ചിലര്‍. അത് സിപി.ഐക്കാരാണെന്ന് പറയുന്നില്ല.

വെളിയം ഭാര്‍ഗവനെക്കുറിച്ച് ആരോപണമില്ല. അദ്ദേഹം ഇടതുപക്ഷത്തിന്റെ നേതാവാണ്. എന്നാല്‍ ചില ആളുകളുണ്ട്. അവരെ കൈകാര്യംചെയ്യാനാവാത്തത് ഇടതുപക്ഷത്തിന്റെ ദൗര്‍ബല്യമാണ്.

മ്ലേച്ഛമായ വലതുപക്ഷത്തേക്കാള്‍ മോശമായ ഭാഷ ഇടതുപക്ഷക്കാര്‍ പറയുമ്പോള്‍ അത് സര്‍ക്കാരിന് ക്ഷീ‍ണമാണ്. അതുകൊണ്ടാണ് നാം തെരെഞ്ഞെടുപ്പുകളില്‍ തോല്‍ക്കുന്നത്. ഇങ്ങനെ ഭാഷ പറയുന്നവര്‍ ഉള്ളതുകൊണ്ടാ‍ണ് അഞ്ചു വര്‍ഷം കഴിഞ്ഞ് ഇറങ്ങിപ്പോരേണ്ടി വരുന്നത്.

കാബിനറ്റിന്റെ നോമിനികളാണ് നാരായണനും സുമതിക്കുട്ടി അമ്മയും. അഴിമതി നിവാരണംചെയ്യാന്‍ നമ്മോടൊപ്പം നില്‍ക്കേണ്ടവരാണവര്‍. അവര്‍ നിയമിച്ചവരെ വെല്ലുവിളിക്കുകയും വിജിലന്‍സിനെ പേടിപ്പിക്കുകയുമാണ്- മന്ത്രി കുറ്റപ്പെടുത്തി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+