രാജ്യത്ത് മതേതര സഖ്യം സാധ്യമാകുമെന്ന് ബര്‍ദന്‍
തൃശൂര്‍ : യുപിഎ സര്ക്കാര് പൊതുതെരഞ്ഞെടുപ്പ് മുന്നോട്ടാക്കിയാലും അത് നേരിടാന്‍ ഇടത് കക്ഷികള്‍ സജ്ജമാണെന്ന് സി പി ഐ ദേശീയ സെക്രട്ടറി എ ബി ബര്‍ദന്‍.
ഉടന്‍ തിരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുതുപക്ഷ മതേതര കക്ഷികളുടെ ഏകീകരണത്തിന് മതിയായ സമയം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൃശൂര്‍ പ്രസ് ക്ലബിന്‍റെ മീറ്റ് ദ പ്രസ് പരിപാടിയില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടക്കാല തെരഞ്ഞെടുപ്പ് സിപിഐ ആഗ്രഹിക്കുന്നില്ല. കോണ്‍ഗ്രസും ബി ജെ പിയും ബൂര്‍ഷ്വാ പാര്‍ട്ടികളാണ്. ഈ പാര്‍ട്ടികള്‍ക്കെതിരെ മൂന്നാം ബദല്‍ രൂപീകരിക്കും.വര്‍ഗ്ഗീയ കക്ഷികള്‍ അധികാരത്തില്‍ വരുന്നത് തടയേണ്ടതുണ്ട്.
തിരഞ്ഞെടുപ്പ് ഉടന്‍ വേണമെന്ന് അഭിപ്രായമില്ല. എന്നാല്‍ അങ്ങനെയൊന്ന് നടക്കാനുള്ള രാഷ്ട്രീയ സാഹചര്യത്തെ കണക്കിലെടുത്താണ് ഇടതുപക്ഷം പ്രവര്‍ത്തിക്കുന്നത്- അദ്ദേഹം പറഞ്ഞു.
സിപിഎം വല്യേട്ടനാണെന്ന വിമര്‍ശനം ഞങ്ങള്‍ക്കില്ല. അത് മാധ്യമസൃഷ്ടിമാത്രമാണ്. ചില സമയങ്ങളില്‍ സിപിഎം കൈക്കൊള്ളുന്ന നിലപാടുകളെക്കുറിച്ച് മാത്രമാണ് അഭിപ്രായവ്യത്യാസമുള്ളത്.
ദേശീയ അന്തര്‍ ദേശീയ പ്രശ്‌നങ്ങളില്‍ ഒട്ടൊക്കെ സമാനമായ മാര്‍ക്‌സിസം, ലെനിനിസം എന്നിവയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളെന്ന നിലയില്‍ ഇരുപാര്‍ട്ടികളുടെയും ലയനം യാഥാര്‍ത്ഥ്യമാകുമന്ന് പ്രതീക്ഷയുണ്ടെന്നും ബര്‍ദന്‍ വ്യക്തമാക്കി.
അഖിലേന്ത്യാ തലത്തില്‍ മൂന്നാം ബദല്‍ രൂപീകരിക്കാന്‍ സമയമായി. ഇതിനായി എല്ലാ മതേതര കക്ഷികളും ഒന്നിയ്‌ക്കണം. മൂന്നാം മുന്നണിയെന്നത് ഇനിയും യാഥാര്‍ത്ഥ്യമായിട്ടില്ല. മൂന്നാം മുന്നണിയേക്കാളേറെ മൂന്നാം ബദലിനാണ് ഇപ്പോള്‍ സാധ്യത കൂടുതല്‍- അദ്ദേഹം പറഞ്ഞു.
ധനകാര്യ മന്ത്രി ചിദംബരം അവതരിപ്പിച്ച ബജറ്റില്‍ നല്ലതും ചീത്തയുമായ കാര്യങ്ങളുണ്ടെന്ന് ബര്‍ദന്‍ പറഞ്ഞു. ബജറ്റിനെ ഏകപക്ഷീയമായി എതിര്‍ക്കാന്‍ കഴിയില്ല. വിയോജിപ്പുള്ള കാര്യങ്ങളാണ് കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടിയത്.
കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാനുള്ള നീക്കം സ്വാഗതാര്‍ഹമാണ്. രണ്ടോ, മൂന്നോ വര്‍ഷം മുന്‍പ് ഇതുണ്ടായിരുന്നെങ്കില്‍ ആയിരക്കണക്കിന് കര്‍ഷകരുടെ ജീവന്‍ രക്ഷിക്കാമായിരുന്നു.
കൊള്ളപ്പലിശക്കാരില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കേണ്ടതുണ്ട്.ബജറ്റില്‍ കൊള്ളപ്പലിശക്കാരെ വെള്ളപൂശാനുളള ശ്രമം ഉണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications