ജോലി സമയം പത്തുമണിക്കൂറാക്കാന്‍ അനുവദിക്കരുത്: വി.എസ്
പാലക്കാട്: ജോലി സമയം പത്തുമണിക്കൂറായി ഉയര്‍ത്തണമെന്ന ധനകാര്യമന്ത്രി പി ചിദംബരത്തിന്റെ നിര്‍ദ്ദേശത്തെ തൊഴിലാളി സംഘടനകള്‍ ചെറുത്തുതോല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.
കുത്തകകളെ സഹായിക്കാനാണ് ധനമന്ത്രി ഇത്തരത്തില്‍ പ്രസ്‌താവന നടത്തിയത്. നിലവിലുള്ള എട്ടുമണിക്കൂര്‍ ജോലി സമയമെന്നത് അവകാശ സമരങ്ങളിലൂടെ തൊഴിലാളികള്‍ നേടിയെടുത്തതാണ്. അത് പത്തുമണിക്കൂര്‍ ആക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ല.
തൊഴിലാളി സംഘടനകളും പുരോഗമനപ്രസ്‌താനങ്ങളും ഈ നീക്കത്തിനെതിരെ രംഗത്തുവരണം. റേഷന്‍ ക്വാട്ട് വെട്ടിക്കുറച്ച കേന്ദ്രനടപടിയാണ് അരിവില ഉയരാന്‍ കാരണമായത്. കേന്ദ്ര റേഷന്‍ ക്വാട്ട അനുവദിച്ചാല്‍ മാത്രമേ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയുകയുള്ളു- അദ്ദേഹം പറഞ്ഞു.
പാലക്കാട് ജില്ലയിലെ ആലത്തൂരില്‍ സഹകരണ കോളെജ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.












Click it and Unblock the Notifications