Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വയം വൃത്തിയാകാന്‍ കഴിവുള്ള തുണികള്‍ വരുന്നു

സിഡ്‌നി: സോപ്പും വെള്ളവും അലക്കുയന്ത്രവുമൊന്നുമില്ലാതെ തുണികളെല്ലാം സൂര്യപ്രകാശം തട്ടുമ്പോള്‍ സ്വയം വൃത്തിയായാല്‍ എങ്ങനെയുണ്ടാകും? അതെ ഇങ്ങനെയൊരു സംവിധാനം വരുന്നു. വെറുതെ വെയിലത്തിട്ടാല്‍ വൃത്തിയാകുന്ന തുണികള്‍ കണ്ടുപിടിച്ചുകഴിഞ്ഞു.

ഭക്ഷ്യാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ ജൈവമാലിന്യങ്ങളെയും ബാക്ടീരിയ പോലുള്ള സൂക്ഷ്‌മ ജീവികളെയും വിഘടിപ്പിച്ച്‌ സ്വയം വൃത്തിയാക്കാന്‍ കഴിവുള്ള വസ്‌ത്രനാരുകള്‍ വികസിപ്പിച്ചിരിക്കുകയാണ്‌ ആസ്‌ത്രേലിയന്‍ ഗവേഷകര്‍. ഭാവിയില്‍ സ്വയം വൃത്തിയാകല്‍ എന്നത്‌ വസ്‌ത്രങ്ങളുടെ അനിവാര്യതയാകുമെന്ന്‌ അവര്‍ പറയുന്നു.

ടൈറ്റാനിയം ഡയോക്‌സൈഡിന്റെ നാനോ പരലുകള്‍ വസ്‌ത്രനാരുകളില്‍ പൂശുന്നതിനുള്ള സങ്കേതമാണ്‌ ആസ്‌ത്രേലിയയിലെ മൊണാഷ്‌ സര്‍വ്വകലാശാലാ ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്‌. നാനോ പരലുകളുടെ അദൃശ്യപാളിയുള്ള വസ്‌ത്രനാരുകള്‍ സൂര്യപ്രകാശം തട്ടുമ്പോള്‍ ഭക്ഷ്യാവശിഷ്ടങ്ങളും ജൈവമാലിന്യങ്ങളും വിഘടിപ്പിച്ച്‌ ഇല്ലാതാക്കും.

അഴുക്കിനൊപ്പം വസ്‌ത്രങ്ങളില്‍ കയറിക്കൂടുന്ന രോഗാണുക്കളും നശിക്കും. ശുചിത്വം സ്വയം ഉറപ്പാക്കുന്ന ഇത്തരം തുണിത്തരങ്ങള്‍ ആസ്‌പത്രികളിലും ചികിത്സാ രംഗത്തും വലിയ അനുഗ്രഹമാകും. പ്രത്യേകിച്ചും രോഗാണുക്കളെ ഒഴിവാക്കുന്ന കാര്യത്തില്‍.

മൊണാഷ്‌ സര്‍വ്വകലാശാലയിലെ വലീഡ്‌ ഡൗദിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ പുതിയ മുന്നേറ്റത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചത്‌. കമ്പിളി,. പട്ട്‌ തുടങ്ങിയ വസ്‌ത്രനാരുകളില്‍ ടൈറ്റാനിയം ഡയോക്‌സൈഡിന്റെ അദൃശ്യപാളി സൃഷ്ടിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞു. ഈ പാളി വസ്‌ത്രനാരുകളെ വിഘടിപ്പിക്കില്ല. ചര്‍മ്മത്തിനും ഇത്‌ ദോഷം ചെയ്യില്ല- വലീഡ്‌ ഡൗദ്‌ പറയുന്നു.

വസ്‌ത്രനാരുകളിലേത്‌ അദൃശ്യപാളിയായതിനാല്‍ വസ്‌ത്രത്തിന്റെ ഭംഗിയ്‌ക്കേ നിറത്തിനോ ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നും അദ്ദേഹം ഉറപ്പുതരുന്നു. ടൂത്ത്‌ പേസ്റ്റുകളിലും ചായങ്ങളിലും മറ്റും വ്യാപകമായ ഉപയോഗിക്കുന്ന രാസവസ്‌തുവാണ്‌ ടൈറ്റാനിയം ഡയോക്‌സൈഡ്‌. പ്രകാശ സാന്നിധ്യത്തില്‍ അന്തരീക്ഷ ഊഷ്‌മാവില്‍ത്തന്നെ വസ്‌ത്രനാരുകളില്‍ നിന്നും ജൈവാവശിഷ്ടങ്ങളെ എരിച്ചു കളയുകമാണ്‌ ഈ രാസവസ്‌തു യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത്‌.

വസ്‌ത്രങ്ങളുടെ പ്രതലത്തില്‍ കുറഞ്ഞത്‌ മൂന്നുമാസം വരെ രോഗാണുക്കള്‍ക്ക്‌ ജീവിക്കാന്‍ കഴിയുമെന്നാണ്‌ കണക്ക്‌. ആ നിലയ്‌ക്ക്‌ രോഗാണുബാധ ചെറുക്കുന്നതില്‍ പിതിയ ഇനം വസ്‌ത്രങ്ങള്‍ക്ക്‌ കാര്യമായ പങ്കുവഹിക്കാന്‍ കഴിയും. പലപ്രമുഖ വസ്‌ത്രനിര്‍മ്മാണ കമ്പനികളും പുതിയ കണ്ടെത്തലില്‍ ആകൃഷ്ടരായി തങ്ങളെ സമീപിച്ചുകഴിഞ്ഞതായി വലീഡ്‌ ഡൗദ്‌ പറയുന്നു. സ്വയം വൃത്തിയാക്കുന്ന കമ്പിളികള്‍ പരീക്ഷണഘട്ടം പിന്നിട്ട്‌ രണ്ട്‌ വര്‍ഷത്തിനകം വിപണിയിലെത്തിക്കാനാണ്‌ ശ്രമം നടക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+