വീണ്ടും കറുത്ത തിങ്കളാഴ്ച
മുംബൈ: ഓഹരി വിപണി മറ്റൊരു കറുത്ത തിങ്കളാഴ്ചക്ക് സാക്ഷ്യം വഹിച്ചു. ആഗോള വിപണിയുടെ പ്രതിഫലനമെന്നോണം വിപണിയില്‍ നടന്ന കൂട്ടമായ വില്പന മൂലം ഓഹരി വിലകള്‍ തകര്‍ന്നടിഞ്ഞു.
ബിഎസ്ഇ 930 പോയിന്റ് ഇടിഞ്ഞ് 16648ലെത്തി. ജനവരി ഒന്നിനു ശേഷം ഇത് നാലാമത്തെ തവണയാണ് ബിഎസ്ഇ 16,000നു താഴെ ക്ലോസ് ചെയ്യുന്നത്. 280 പോയിന്റ് ഇടിഞ്ഞ എന്‍എസ്ഇ 4944ലാണ് ക്ലോസ് ചെയ്തത്.
രാവിലെ ആഗോള വിപണികളുടെ ചുവടൊപ്പിച്ച് താഴ്ന്ന നിലയില്‍ തുടങ്ങിയ സൂചികകള്‍ ഉച്ചക്കു ശേഷം യൂറോപ്യന്‍ വിപണികളും മോശമായ തുടക്കം നല്‍കിയപ്പോള്‍ കൂടുതല്‍ ഇടിയുകയായിരുന്നു. വെള്ളിയാഴ്ചത്തേതു പോലെ തിരിച്ചുകയറാനുള്ള പ്രവണത വ്യാപാരത്തിന്റെ ഒരു ഘട്ടത്തിലും വിപണിയിലുണ്ടായില്ല.
മിക്ക മുന്‍നിര ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എച്ച്ഡിഎഫ്സി 7.41 ശതമാനവും ഐസിഐസിഐ ബാങ്ക് ആറ് ശതമാനവും റിലയന്‍ ഇന്‍ഡസ്ട്രീസ് 5.82 ശതമാനവും ഡിഎല്‍ഫ് 9.27 ശതമാനവും ഇടിഞ്ഞു. ഹില്‍ഡാല്‍കോ ഏഴ് ശതമാനവും എന്‍ടിപിസി 5.92 ശതമാനവും നഷ്ടം രേഖപ്പെടുത്തി.












Click it and Unblock the Notifications