വിദ്യാര്‍ഥി ആറു മണിക്കൂര്‍ എടിഎമ്മില്‍ കുടുങ്ങി
ചെന്നൈ: ആറു മണിക്കൂറോളം എടിഎമ്മില്‍ു കുടുങ്ങിയ വിദ്യാര്‍ഥിയെ വാതില്‍ തകര്‍ത്ത് രക്ഷപ്പെടുത്തി.
സെയ്‌താപേട്ടിലുള്ള കനറാബാങ്കിന്റെ എടിഎം കൗണ്ടറിനുള്ളില്‍ ഞായറാഴ്‌ച രാവിലെ പണമെടുക്കാന്‍ കയറിയ പ്രേമാനന്ദെന്ന വിദ്യാര്ഥിയാണ് എടിഎമ്മില്‍ കുടുങ്ങിയത്.
ഏറെ നേരം വാതിലില്‍ മുട്ടി വിളിച്ചിട്ടും ആരും വരാത്തതിനാല്‍ പരിചയത്തിലുള്ള പോലീസ് ഉദ്യോഗസ്ഥനെ വിളിച്ച് പ്രേമാനന്ദ് വിവരം അറിയിച്ചു.
തുടര്‍ന്ന് ബാങ്കധികൃതകര്‍ എത്തി എടിഎം കാര്‍ഡുപയോഗിച്ച് വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക തകരാര്‍ മൂലം വാതില്‍ തുറക്കാനുള്ള ശ്രമം പരാജയപ്പെട്ടു.
പിന്നീട് അഗ്നി ശമന സേനയെത്തി വാതില്‍ തകര്‍ത്ത് വിദ്യാര്‍ഥിയെ പുറത്തെത്തിയ്‌ക്കുകയായിരുന്നു












Click it and Unblock the Notifications