ടിആര്‍എസ് എംപിമാര്‍ രാജിക്കത്ത് നല്കി
ദില്ലി: തെലുങ്കാന സംസ്ഥാനം രൂപീകരിയ്‌ക്കാത്തതില്‍ പ്രതിഷേധിച്ച് തെലുങ്കാന രാഷ്ട്ര സമിതിയുടെ (ടിആര്‍എസ്) നാല് എംപിമാര്‍ രാജി വെച്ചു.
തിങ്കളാഴ്‌ച രാവിലെ ലോക്‌സഭ ആരംഭിച്ച ഉടനെ പാര്‍ട്ടിയുടെ എംപിമാരായ ചന്ദ്ര ശേഖര റാവു, വിനോദ് കുമാര്‍, രവീന്ദ്ര നായിക്, മധുസൂദനന്‍ റെഡ്‌ഢി എന്നിവര്‍ സ്‌പീക്കര്‍ക്ക് രാജിക്കത്തു നല്കുകയായിരുന്നു.
ടിആര്‍എസ് എംപിമാരുടെ ആവശ്യത്തിന് എന്‍ഡിഎ പിന്തുണ നല്‌കിയതോടെ സഭയില്‍ ബഹളവും ആരംഭിച്ചു. പ്രശ്‌നത്തില്‍ ചര്‍ച്ചയനുവദിക്കാത്തതിനെ തുടര്‍ന്ന പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോകുകയും ചെയ്‌തു.
തെലുങ്കാന സംസ്ഥാന രൂപവത്‌കരണം ലക്ഷ്യമാക്കിയാണ് പാര്‍ട്ടി നേതാവായ കെ. ചന്ദ്രശേഖര്‍റാവു തെലുങ്കാന രാഷ്ട്ര സമിതിയ്‌ക്ക് രൂപം നല്‌കുന്നത്. കഴിഞ്ഞ ആന്ധ്ര നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനൊപ്പം മത്സരിക്കുകയും അധികാരത്തിലേറുകയും ചെയ്‌തിരുന്നു.
എന്നാല്‍ അധികാരത്തിലേറി രണ്ടു വര്‍ഷമായിട്ടും സംസ്ഥാനം രൂപീകരിയ്‌ക്കാന്‍ നടപടിയെടുക്കാത്തതിനെ തുടര്‍നന് ചന്ദ്രശേഖര്‍ റാവു മന്ത്രി സ്ഥാനം രാജി വെച്ചിരുന്നു.
കഴിഞ്ഞ ദിവസം ടിആര്‍എസിന്റെ ആന്ധ്രയിലെ 16 എംഎല്‍എമാരും രാജി വെയ്‌ക്കുമെന്നും ചന്ദ്രശേഖര്‍ റാവു പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് പാര്‍ട്ടിയുടെ നാല് എംപിമാരും രാജി സമര്‍പ്പിച്ചിരിയ്ക്കുന്നത്.












Click it and Unblock the Notifications