സുരക്ഷ സംവിധനത്തിലെ പാളിച്ചകള്‍ തുടര്‍ക്കഥയാകുന്നു
അമ്പലപ്പുഴ: കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ വാഹനവ്യൂഹത്തിന് അമ്പലപ്പുഴയില്‍ വഴി തെറ്റി.
തെറ്റായ വഴിയിലൂടെ രണ്ടു കിലോമീറ്ററോളം മുമ്പോട്ടു സഞ്ചരിച്ച വാഹന വ്യൂഹത്തിന് തിരിച്ചു വരേണ്ടതായും വന്നു. തിരുവനന്തപുരത്ത് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് വഴി തെറ്റിയ സംഭവത്തിനു സമാനമായതായിരുന്നു ഞായറാഴ്‌ച നടന്ന സംഭവവും.
സുരക്ഷ പാളിച്ചയുണ്ടായ സാഹചര്യത്തില് സംഭവത്തെക്കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിയ്‌ക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്‌പി സുരേഷ് കുമാറിന് ജില്ലാ സൂപ്രണ്ട് സി.എച്ച് നാഗരാജു നിര്‍ദേശം നല്‌കിയിട്ടുണ്ട്.
വിപ്ലവകാരിയായ കെ.സി.എസ് മണിയുടെ പ്രതിമ സമര്‍പ്പണത്തിനെത്തിയതായിരുന്നു എ.കെ ആന്റണി.
ദേശീയ പാതയില്‍ തെക്കു നിന്നെത്തിയ മന്ത്രിയുടെ വാഹനവ്യൂഹം അമ്പലപ്പുഴ കച്ചേരിമുക്കില്‍ നിന്നും കിഴക്കോട്ടു തിരിഞ്ഞു പോകുന്നതിനു പകരം വണ്ടാനം മെഡിക്കല്‍ കോളെജിനടുത്തു വരെ വടക്കോട്ടു വഴി തെറ്റിപ്പോകുകയായിരുന്നു. വഴി തെറ്റിയതറിഞ്ഞ അമ്പലപ്പുഴ പോലീസ് വയര്‍ലെസ് സന്ദേശം നല്‌കിയതിനെ തുടര്‍ന്നാണ് വാഹനവ്യൂഹം ശരിയ്ക്കുള്ള വഴിയിലേക്ക് തിരിച്ചു വന്നത്.
സംഭവവുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ സിഐ സി.കെ ഉത്തമന്‍, എസ്‌ഐ വിജയപ്പന്‍, എഎസ്‌ഐ സിബിച്ചന്‍ ജോസഫ്, എന്നിവര്‍ക്ക് മെമ്മോ നല്‌കിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications