ചേലമ്പ്ര: പോലീസുകാര്‍ക്ക് സമ്മാനം
തിരുവനന്തപുരം: ചേലമ്പ്ര ബാങ്ക് മോഷണം വിജയകരമായി പൂര്‍ത്തിയാക്കിയ പോലീസുകാര്‍ക്ക് ഉചിതമായ പാരിതോഷികം നല്‌കുമെന്ന് ആഭ്യാന്തര മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പറഞ്ഞു.
ഇക്കാര്യത്തില്‍ ഡിജിപിയുമായി ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ബാങ്ക് മോഷണക്കേസിലെ പ്രതികളെ പോലീസ് അതിവിദഗ്‌ദ്ധമായാണ് കുടുക്കിയത്.
കേസന്വേഷണം വഴി തെറ്റിയ്‌ക്കാനുള്ള പ്രതികളുടെ എല്ലാ ശ്രമങ്ങളെയും കടത്തി വെട്ടിയാണ് പോലീസ് ലക്ഷ്യത്തിലെത്തിയത്. അന്വേഷണത്തിനിടെ20 ലക്ഷത്തോളം മൊബൈല്‍ ഫോണ്‍ വിളികള്‍ പരിശോധിച്ചാണ് പോലീസ് മുഖ്യ പ്രതിയുടെ ഫോണ്‍ നമ്പര്‍ കണ്ടെത്തിയത്.
പ്രതികളില്‍ നിന്നും 67 കിലോ സ്വര്‍ണം പോലീസ് കണ്ടെടുത്തിട്ടുണ്ട്. 22 കിലോ സ്വര്‍ണം ഇനിയും കിട്ടാനുണ്ട്. ഇതിനുള്ള അന്വേഷണം പുരോഗമിയ്‌ക്കുകയാണ്.












Click it and Unblock the Notifications