Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രിമാര് പരാജയമെന്ന് പ്രതിനിധികള്

തൃശൂര്‍: സിപിഐ സംസ്ഥാന സമ്മേളനത്തില്‍ പാര്‍ട്ടിയുടെ നാല്‌ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം.

സിപിഐ മന്ത്രിമാരായ ബിനോയ്‌ വിശ്വം, മുല്ലക്കര രത്‌നാകരന്‍, കെ.പി രാജേന്ദ്രന്‍, സി. ദിവാകരന്‍ എന്നിവര്‍ക്കെതിരെ വിവിധ തരം ആരോപണങ്ങളാണ്‌ സമ്മേളനത്തില് പങ്കെടുത്ത പ്രതിനിധികള്‍ ഉന്നയിച്ചത്‌.

മുന്‍പിന്‍ നോക്കാതെയുള്ള മന്ത്രിമാരുടെ നടപടികള്‍ പാര്‍ട്ടിയുടെ പ്രതിഛായക്കു കളങ്കമേല്‌പിച്ചു. കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ പ്രശ്‌നത്തില്‍ മുല്ലക്കര രത്‌നാകരന്‍ നടത്തിയ പ്രസ്‌താവന പാര്‍ട്ടിയെ ജനങ്ങള്ക്കു മുന്നില് പരിഹാസ്യമാക്കി.

സി. ദിവാകാരന്റെ ചോറിനു പകരം മുട്ടയും പാലും കഴിയ്‌ക്കണമെന്ന പ്രസ്‌താവനയ്‌ക്കെതിരെ പല പ്രതിനിധികളും പരിഹസിച്ചു. പല മന്ത്രിമാരും സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായിട്ടുണ്ടെന്നും ചര്‍ച്ചയില്‍ പരാമര്‍ശമുയര്‍ന്നിരുന്നു. മൂന്നാര്‍, വാഗമണ്‍ തുടങ്ങിയ വിവാദങ്ങളില്‍ പാര്‍ട്ടിയ്‌ക്ക്‌ വലിയ തിരിച്ചടിയുണ്ടായെന്നും വിലയിരുത്തലുണ്ടായി.

ദേവസ്വം മന്ത്രി ജി. സുധാകരന്‍ സിപിഐയുടെ പാര്‍ട്ടി നോമിനിയും ദേവസ്വം അംഗവുമായ നാരായണനെതിരെ കടന്നാക്രമണം നടത്തിയിട്ടും നേതൃത്വം വേണ്ട വിധത്തില്‍ പ്രതികരിച്ചില്ലെന്ന ആരോപണവും യോഗത്തില്‍ ഉയര്‍ന്നു.

മന്ത്രിമാരെ കൂടാതെ പാര്‍ട്ടി സെക്രട്ടറി വെളിയം ഭാര്‍ഗവനെതിരെയും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. പ്രധാനപ്പെട്ട വിഷയങ്ങളില്‍ ഇടപെടാതെ മൗനം പാലിയ്‌ക്കുന്നുവെന്നായിരുന്നു വെളിയത്തിനെതിരെയുര്‍ന്ന വിമര്‍ശനം.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+