അല്‍ഫോണ്‍സാമ്മ വിശുദ്ധ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരി
പാലാ: ഒക്ടോബര്‍ 12ന് റോമില്‍ മാര്‍പാപ്പയുടെ പ്രഖ്യാപനത്തോടെ വിശുദ്ധ പദവി കൈവരുന്ന ആദ്യ ഇന്ത്യക്കാരിയാകും വാഴ്‌ത്തപ്പെട്ട അല്‍ഫോണ്‍സാമ്മ.
ഒക്ടോബര്‍ 12ന് റോമിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലാണ് ബനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പാ അല്‍ഫോണ്‍സാമ്മയെ വിശുദ്ധയായി പ്രഖ്യാപിക്കുക. അല്‍ഫോണ്‍സാമ്മയുയുടെ അദ്‌ഭുതകൃത്യം ശനിയാഴ്‌ച മാര്‍പാപ്പ അംഗീകരിച്ചിരുന്നു.
റോമില്‍ മാര്‍പാപ്പയും കര്‍ദ്ദിനാള്‍മാരും ചേര്‍ന്നുള്ള കണ്‍സിസ്റ്ററിയാണ് തീയതി പ്രഖ്യാപിച്ചിരിയ്‌ക്കുന്നത്.
1910 ഓഗസ്‌റ്റ് 19ന് കോട്ടയം ജില്ലയിലെ കുടമാളൂരില്‍ ജോസഫ്-മറിയം ദമ്പതികളുടെ മകളായി ജനിച്ച അല്‍ഫോണ്‍സാമ്മ 1930 മെയ് 19നാണ് സഭാവസ്‌ത്രം സ്വീകരിച്ചത്. 1928 ഓഗസ്‌റ്റ് 2ന് ഭരണങ്ങാനം ക്ലാരാ മഠത്തില്‍ ശിരോവസ്‌ത്രവും സ്വീകരിച്ചു. കുറെക്കാലം നീണ്ടു നിന്ന അസുഖത്തെ തുര്‍ന്ന് മുപ്പത്തിയാറാം വയസില്‍ അല്‍ഫോണ്‍സാമ്മ അന്തരിയ്‌ക്കുന്നത്.
മാഞ്ഞൂര്‍ ഒഴുതൊട്ടില്‍ ഷാജി-ലിസി ദമ്പതികളുടെ പുത്രനായിരുന്ന ജിനിലിന്റെ അംഗവൈകല്യം അല്‍ഫോണ്‍സാമ്മയുടെ മധ്യസ്ഥ പ്രാര്‍ഥനയില്‍ സുഖപ്പെട്ടതായിരുന്നു വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നതിന് ആധാരമായ അദ്‌ഭുത പ്രവൃത്തി.
ദേവദാസി, ധന്യ പദവികള്‍ക്കു ശേഷം 1988 ല്‍ കോട്ടയത്തു നടന്ന സമ്മേളനത്തില്‍ ജോണ്‍പോള്‍ മാര്‍പാപ്പയാണ് അല്‍ഫോണ്‍സാമ്മയെ വാഴ്‌ത്തപ്പെട്ടവളായി പ്രഖ്യാപിച്ചത്.
വിശുദ്ധയായി പ്രഖ്യാപിക്കുന്നതോടെ ലോകമെങ്ങുമുള്ള വിശ്വാസികള്‍ ദൈവനുഗ്രഹത്തിനായി അല്‍ഫോണ്‍സാമ്മയുടെ മധ്യസ്ഥം തേടും. കൂടാതെ അല്‍ഫോണ്‍സാമ്മയുടെ പേരില്‍ ലോകമെങ്ങും ആരാധനാലയങ്ങളും സ്ഥാപിയ്‌ക്കപ്പെടും.












Click it and Unblock the Notifications