യുവാവ് അനന്തരവന്റെ തലവെട്ടി
റിയാദ്: സൗദി അറേബ്യയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ വച്ച് ആളുകള്‍ നോക്കി നില്‍ക്കെ യുവാവ് പതിനഞ്ചുകാരനായ അനന്തരവന്റെ തല വെട്ടി. ബാലന്റെ അമ്മയുടെ മുന്നില്‍ വച്ചാണ് യുവാവ് ഈ ക്രൂരകൃത്യം ചെയ്തത് .
ജിദ്ദയിലെ റെഡ് സീ സിറ്റിയിലാണ് സംഭവം. സൂപ്പര്‍മാര്‍ക്കറ്റിലെ ഒരു കടയില്‍ നിന്നും കത്തി വലിച്ചെടുത്ത് ഇരുപത്തഞ്ചുകാരനായ സിറിയന്‍ പൗരന്‍ അനന്തരവന്റെ തല വെട്ടുകയായിരുന്നു. തന്റെ സഹോദരിയുമായും അവരുടെ ഭര്‍ത്താവുമായുള്ള കുടുംബ തര്‍ക്കത്തെ തുടര്‍ന്നാണ് യുവാവ് ഈ നിഷ്ഠൂര പ്രവൃത്തിക്ക് മുതിര്‍ന്നത്.
ഈ പ്രവൃത്തി കണ്ടുനില്‍ക്കുകയായിരുന്ന ബാലന്റെ അമ്മ കുഴഞ്ഞുവീണു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.












Click it and Unblock the Notifications