കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാഗ്‌ളൂരില്‍ യാഹൂവിന്റെ ലാബ്‌

  • By Staff
Google Oneindia Malayalam News

Yahoo logoസണ്ണിവെയ്‌ല്‍ : കാലിഫോര്ണിയ കേന്ദ്രമാക്കി പ്രവര്ത്തിയക്കുന്ന ആഗോള ഇന്റര്‍നെറ്റ്‌ സേവന ദാതാവ്‌ യാഹൂ ഇന്ത്യയില്‍ പുതിയ കേന്ദ്രം ആരംഭിയ്‌ക്കുന്നു.

റിസര്‍ച്ച്‌, ഡെവലപ്പ്‌മെന്റ്‌ പ്രവര്‍ത്തനങ്ങള്‍ക്കായി ബാംഗ്‌ളൂര്‍ കേന്ദ്രമാക്കിയാണ്‌ യാഹു പുതിയ ലാബ്‌ ആരംഭിയ്‌ക്കുന്നത്‌. ഡോ. രാജീവ്‌ രസ്‌തോഗിയായിരിക്കും യാഹൂ ബാഗ്ളൂരില്‍ ആരംഭിയ്‌ക്കുന്ന ലാബിന്റെ വൈസ്‌ പ്രസിഡന്റ്‌.

ഇന്റര്‍നെറ്റ്‌ സേവന മേഖലയിലൂള്ള യാഹൂവിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ്‌ പുതിയ ലാബിന്‌ യാഹൂ തുടക്കമിടുന്നത്‌.

യാഹൂവിന്റെ സെര്‍ച്ച്‌ എഞ്ചിനുകളുടെ ഗുണമേന്മ വര്‍ദ്ധിപ്പിയ്‌ക്കല്‍, വെബിലെ പുതിയ പരസ്യ സങ്കേതങ്ങള്‍ കണ്ടെത്തല്‍, തുടങ്ങിയവയാണ്‌ പുതിയ ലാബിലൂടെ യാഹൂ ലക്ഷ്യമിടുന്നത്‌.

ഇതിനു വേണ്ടി ഇന്ത്യയിലെ മികച്ച സാങ്കേതിക വിദഗ്‌ദ്ധരെയാണ് യാഹൂ ഇവിടെ അണി നിരത്തിയിട്ടുള്ളത്‌. ലോകമെങ്ങുമുള്ള യാഹൂവിന്റെ ഉപഭോക്താക്കള്‍ക്ക്‌ മികച്ച സേവനം നല്‌കുകയാണ്‌ പുതിയ ലാബിലൂടെ ലക്ഷ്യമിടുന്നതെന്ന്‌ യാഹൂ റിസര്‍ച്ച്‌ തലവന്‍ ഡോ. പ്രഭാകര്‍ പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X