Get Updates
Get notified of breaking news, exclusive insights, and must-see stories!

ജഡ്ജിമാരെ അധിക്ഷേപിച്ചാല്‍ പ്രാക്ടീസ് തുടരാനാവില്ല

ദില്ലി: ജഡ്ജിമാരെ അധിക്ഷേപിക്കുന്ന അഭിഭാഷകര്‍ക്ക് പ്രാക്ടീസിംഗ് തുടരാന്‍ അവകാശമില്ലെന്ന് സുപ്രിം കോടതി.

കോടതിയലക്ഷ്യ കേസ് നേരിടുന്ന ഒരു ജാര്‍ഖണ്ഡ് അഭിഭാഷകന്റെ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രിം കോടതി ഇക്കാര്യം വ്യക്തമാക്കിയത്. ഹൈക്കോടതി ഇയാള്‍ക്ക് തടവുശിക്ഷ വിധിക്കുകയും സംസ്ഥാനത്തെ ഒരു കോടതിയിലും പ്രാക്ടീസ് ചെയ്യാന്‍ പാടില്ലെന്ന് വിധിക്കുകയും ചെയ്തു. ഈ വിധിക്കെതിരെയാണ് അഭിഭാഷകന്‍ സുപ്രിം കോടതിയില്‍‍ ഹര്‍ജി നല്‍കിയത്.

തടവുശിക്ഷ സ്റ്റേ ചെയ്ത സുപ്രിം കോടതി ജാര്‍ഖണ്ഡിലെ കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്നും ഡീബാര്‍ ചെയ്ത ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ വിധി ശരിവച്ചു.

തുടര്‍ച്ചയായി ജഡ്ജിമാരെ അധിക്ഷേപിച്ചതിനാണ് ഇയാള്‍ക്കെതിരെ ഹൈക്കോടതിയുടെ നടപടിയുണ്ടായത്. ഇങ്ങനെയൊരാളെ ജാര്‍ഖണ്ഡിലെ കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്നും തടഞ്ഞത് ശരിയായ നടപടിയാണെന്ന് സുപ്രിം കോടതി വ്യക്തമാക്കി.

ജാര്‍ഖണ്ഡിലെ കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്നു മാത്രമേ ഇയാളെ ഹൈക്കോടതി തടഞ്ഞിട്ടുള്ളൂവെന്നും മറ്റു സംസ്ഥാനങ്ങളില്‍ പ്രാക്ടീസ് നടത്താവുന്നതാണെന്നും സുപ്രിം കോടതി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+