പീഡനം ചെറുത്ത പെണ്‍കുട്ടിയെ തീവച്ച് കൊന്നു
ദില്ലി: മധ്യപ്രദേശിലെ ജബല്‍പൂരിനടുത്ത് സഹോറയില്‍ പീഡന ശ്രമം ചെറുത്ത പതിനേഴുകാരിയായ ദളിത് പെണ്‍കുട്ടിയെ ചുട്ടുകൊന്നു.
പെണ്‍കുട്ടിയെ രണ്ടു പേര്‍ ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ഇത് ചെറുത്തു നിന്നു. പിന്നീട് പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ടു പേരും പെണ്‍കുട്ടികളുടെ ബന്ധുക്കളും തമ്മില്‍ കലഹമുണ്ടായി. തുടര്‍ന്ന് പീഡകര്‍ പെണ്‍കുട്ടിയെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നു.
പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും അവിടെ വച്ച് മരിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട പ്രധാന പ്രതികള്‍ ഒളിവിലാണ്.












Click it and Unblock the Notifications