കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണവക്കാര്‍ ഇടത്‌-സര്‍ക്കാര്‍ ബന്ധം ഉലയുന്നു

  • By Staff
Google Oneindia Malayalam News

Ind-US Nuclear dealദില്ലി: ഇന്ത്യ-യുഎസ്‌ ആണവക്കരാറിനെ ചൊല്ലി സര്‍ക്കാരും-ഇടതു പാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തില്‍ വീണ്ടും ഉരസല്‍.

കരാര്‍ ഒപ്പിടാനുള്ള സമയം അവസാനിയ്‌ക്കാറായെന്ന അമേരിക്കന്‍ സമ്മര്‍ദ്ദത്തിനിടെയാണ്‌ സര്‍ക്കാരും ഇടതും വീണ്ടും ഏറ്റുമുട്ടലുണ്ടായിട്ടുള്ളത്‌.

ആണവ കരാറിന്റെ അടിസ്ഥാനത്തിലുള്ള ആണവേര്‍ജ്ജ ഏജന്‍സിയുമായി വിയന്നയില്‍ നടത്തുന്ന കൂടിയാലോചനകള്‍ അവസാനഘട്ടത്തിലേക്ക്‌ കടന്നതായി തിങ്കളാഴ്‌ച വിദേശകാര്യ മന്ത്രി പ്രണബ് മുഖര്ജി പാര്‍ലമെന്റില്‍ സ്വമേധയാ പ്രസ്‌താവന നടത്തിയിരുന്നു.

ആണവക്കരാര്‍ നടപ്പാക്കാന്നതിലൂടെ മൂന്നു പതിറ്റാണ്ടായി ഇന്ത്യയ്‌ക്കു മേല്‍ തുടരുന്ന ആണവ ഉപരോധം അവസാനിയ്ക്കുന്നതിന് വഴി തെളിയ്ക്കുമെന്നും മുഖര്‍ജി പറഞ്ഞു. അമേരിക്ക സെനറ്റ്‌ പാസാക്കിയ ഹൈഡ്‌ ആക്ട്‌ നിയമം ഇന്ത്യയെ ബാധിയ്‌ക്കില്ല.

കരാര്‍ നടപ്പാക്കുന്നതിന്‌ രാഷ്ട്രീയ സമവായത്തിന്‌ ശ്രമിയ്‌ക്കുമെന്നും മുഖര്‍ജി പറഞ്ഞു. എന്നാല്‍ കരാര്‍ നടപ്പാക്കാനുള്ള നീക്കം യുപിഎ സര്‍ക്കാരിന്റെ ഭാവി അപകടത്തിലാക്കുമെന്നാണ്‌ മുഖര്‍ജിയുടെ പ്രസ്‌താവനയ്‌ക്ക്‌ ഇടതുപാര്‍ട്ടികള്‍ മറുപടി നല്‌കിയിരിക്കുന്നത്‌.

ഹൈഡ്‌ നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരം ഇന്ത്യയുമായി കരാറിലേര്‍പ്പെടാനാണ്‌ അമേരിക്കന്‍ സെനറ്റ്‌ പ്രസിഡന്റ്‌ ബുഷിന്‌ അനുവാദം നല്‌കിയതെന്ന്‌ ഇടതുപക്ഷം ചൂണ്ടിക്കാട്ടുന്നു.

കരാറുമായി മുന്നോട്ടു പോയാല്‍ വന്‍ പ്രത്യാഘതങ്ങള്‍ നേരിടേണ്ടി വരുമെന്ന്‌ സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം സീതാറാം യെച്ചൂരി സര്‍ക്കാരിന്‌ മുന്നറിയിപ്പ്‌ നല്‌കിയിട്ടുണ്ട്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X