വഴി തെറ്റിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം
തിരുവനന്തപുരം: പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ വാഹനവ്യൂഹം വഴി തെറ്റിയ സംഭവത്തില്‍ ആലപ്പുഴ എസ്‌പിയ്‌ക്കും അകമ്പടി വാഹനത്തിന് മുന്നില്‍ പോയ കായംകുളം സിഐയ്‌ക്കെതിരെയും നടപടിയെടുക്കണമെന്ന് ഇന്റിലജന്‍സ് ശുപാര്‍ശ ചെയ്‌തു.
ഞായറാഴ്‌ച ആലപ്പുഴയില്‍ കെ.സി.എ മണിയുടെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ അമ്പലപ്പുഴയില്‍ വെച്ചാണ് എ.കെ ആന്റണിയുടെ കാര്‍ വഴി തെറ്റിയത്.
സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‌കിയ റൂട്ട് മാപ്പ് വ്യക്തമായി മനസിലാക്കാത്തതും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുമുള്ള വീഴ്‌ചയുമാണ് സംഭവത്തിന് പിന്നിലെന്ന് റിപ്പോര്‍ട്ടിലുണ്ട്.
പ്രതിരോധ മന്ത്രി മലയാളിയായതും അദ്ദേഹത്തിന്റെ മൃദു സമീപനവും മൂലം സുരക്ഷ ഇത്രയൊക്കെ മതിയെന്ന തോന്നലാകാം വീഴ്‌ചയ്‌ക്കു പിന്നിലെന്നാണ് വിജിലന്‍സിന്റെ അനുമാനം.
ഇത് ഗുരുതരമായ വീഴചയാണെന്നും ശക്തമായ നടപടി ഇക്കാര്യത്തിലുണ്ടാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
നേരത്തെ പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം വഴി തെറ്റിയ സംഭവത്തിനു ശേഷം സംസ്ഥാനത്തെത്തുന്ന വിഐപികളുടെ എസ്‌കോര്‍ട്ടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അതീവ ശ്രദ്ധ സര്‍ക്കാര്‍ പുലര്‍ത്തി വരുന്നതിനിടയിലാണ് വീണ്ടും സുരക്ഷ പാളിച്ചയുണ്ടായിരിക്കുന്നത്.
സംഭവം ഗൗരവമായി കൈകാര്യം ചെയ്യണമെന്ന് ആഭ്യന്തര മന്ത്രി നിര്‍ദേശം നല്‌കിയിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications