വെളിയത്തിന് സുധാകരന്റെ മറുപടി
കണ്ണൂര്‍: സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍ ഇപ്പോഴും ഒരു കമ്മ്യൂണിസ്‌റ്റുകാരനായിട്ടില്ലെന്ന് മന്ത്രി ജി. സുധാകരന്‍.
തൃശൂരില്‍ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിനിടെ വെളിയം സുധാകരനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വെളിയത്തിന്റെ പരാമര്‍ശത്തിനോട് മറുപടിയായി മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിയ്‌ക്കുകയായിരുന്നു സുധാകരന്‍.
ഉപയോഗിക്കുന്ന ഭാഷയില്‍ വെളിയം മര്യാദ പാലിയ്‌ക്കണം. അദ്ദേഹം ഇപ്പോഴും ഒരു കമ്മ്യൂണിസ്‌റ്റുകാരനായിട്ടില്ല. ഒരു ഫ്യൂഡല്‍ മനോഭാവമാണ് വെളിയത്തിനുള്ളത്. അത് ഒരിക്കലും മാറുകയുമില്ല.
കമ്മ്യൂണിസ്റ്റുകാരല്ലെങ്കിലും ചിലര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃത്വത്തില്‍ എത്തിപ്പെടും. ഇക്കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചത്- സുധാകരന്‍ പറഞ്ഞു.
തന്റെ തലയ്‌ക്കു സുഖമില്ലെന്ന വെളിയത്തിന്റെ പ്രസ്‌താവനയ്‌ക്ക് രണ്ടു പേര്‍ക്കും വേണമെങ്കില്‍ മെഡിക്കല്‍ കോളെജില്‍ പരിശോധന നടത്താമെന്നും അപ്പോള്‍ ആര്‍ക്കാണ് അസുഖമെന്നറിയാമെന്നും സുധാകരന്‍ പറഞ്ഞു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications