കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെളിയം ഭാര്‍ഗവന്‍ സിപിഐ സംസ്ഥാന സെക്രട്ടറി

  • By Staff
Google Oneindia Malayalam News

Veliyam Bhargavanതൃശൂര്‍: വെളിയം ഭാര്‍ഗവന്‍ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.

തുടര്ച്ചയായി നാലാം തവണയാണ്‌ വെളിയം സിപിഐ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്‌. കെ. ഇസ്‌മായിലാണ്‌ വെളിയത്തിന്റ പേര്‌ സെക്രട്ടറി സ്ഥാനത്തേക്ക്‌ നിര്‍ദേശിച്ചത്‌. 1998ലാണ് വെളിയം ആദ്യമായി സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

മറ്റൊരാളെ സെക്രട്ടറി സ്ഥാനത്തേക്ക്‌ നിര്‍ദേശിച്ചാല്‍ അത്‌ പാര്‍ട്ടിയിലെ അച്ചടക്കത്തിനെ ബാധിയ്‌ക്കുമെന്ന വിലയിരുത്തലില്‍ പാര്‍ട്ടി നേതൃത്വം വെളിയം തന്നെ സെക്രട്ടറിയായി തുടരട്ടെയെന്ന്‌ തീരുമാനിയ്‌ക്കുകയായിരുന്നു.

വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന്‌ സെക്രട്ടറി സ്ഥാനത്തു തുടരാന്‍ വെളിയം നേരത്തെ വിമുഖത പ്രകടിപ്പിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ സി.കെ ചന്ദ്രപ്പനോ കെ. ഇസ്‌മായിലോ സെക്രട്ടറി സ്ഥാനത്തേക്കെത്തുമെന്ന്‌ ഊഹാപോഹങ്ങളുണ്ടായിരുന്നു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട 107 അംഗ സംസ്ഥാന സമിതിയില്‍ 18 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

നിലവിലെ അംഗങ്ങളായിരുന്ന പി. രാജുവിനെയും സാജു പോളിനെയും സമിതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌. ഇതോടൊപ്പം പാര്‍ട്ടി കോണ്‍ഗ്രസിലേക്കുള്ള 99 അംഗങ്ങളെയും തിരഞ്ഞെടുത്തിട്ടുണ്ട്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X