നേപ്പാളിലെ ബാല ദേവത സ്ഥാനമൊഴിഞ്ഞു
കാഠ്‌മണ്ഡു: നേപ്പാളിലെ ഹിന്ദു മതക്കാരുടെ ബാല ദേവത സജനി ശംഖ്യ (11) തത്സ്‌ഥാനത്തു നിന്നും വിരമിച്ചു.
കുടുംബത്തിന്റെ ആവശ്യപ്രകാരം ചില ആചാരങ്ങളില്‍ പങ്കെടുത്തതിന്റെ ഭാഗമായാണ് സജനി ബാല ദേവത സ്ഥാനം ഒഴിഞ്ഞിരിയ്‌ക്കുന്നത്. സാധാരണ ഗതിയില്‍ ബാല ദേവതമാര്‍ ഋതുമതിയാകുന്നതു വരെ ആ സ്ഥാനത്ത് തുടരാറുണ്ട്.
ദേവത സ്ഥാനം ഒഴിഞ്ഞ സജനിയ്‌ക്ക് ഇനി സാധാരണ കുട്ടികളെ പോലെയുള്ള ജീവിതം നയിക്കാന്‍ കഴിയും. കഴിഞ്ഞ വര്‍ഷം കുടുംബാംഗങ്ങളോടൊപ്പം സജനി അമേരിക്ക സന്ദര്‍ശിച്ചത് നേപ്പാളില്‍ വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. ഒരു ഡോക്യുമെന്റിറി നിര്‍മ്മാണവുമായി ബന്ധപ്പെട്ടായിരുന്നു സജനി അമേരിക്കയിലെത്തിയത്.
നേപ്പാളിലെ ഹിന്ദു മതക്കാരെ സംബന്ധിച്ചിടത്തോളം ബാല ദേവതമാര്‍ക്ക് വളരെയധികം പ്രധാന്യമുണ്ട്. ബുദ്ധ മതത്തിലെ ശാഖ്യ കുലക്കാരെയാണ് ബാല ദേവത സ്ഥാനത്തേക്ക് തിരഞ്ഞെടുക്കാറുള്ളത്.
വര്‍ഷത്തിലൊരിക്കല്‍ നേപ്പാളിലെ രാജാവിനെ വരെ അനുഗ്രഹിയ്‌ക്കാനുള്ള അധികാരം ഈ ബാലദേവതമാര്‍ക്കുണ്ട്. സജനി സ്ഥാനമൊഴിഞ്ഞ സാഹചര്യത്തില്‍ ആചാരമനുസരിച്ച് ശാഖ്യ കുലത്തില്‍ നിന്നും പുതിയ ദേവതയെ തിരഞ്ഞെടുക്കനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോര്‍പറേഷനാണ് പുതിയ ദേവതയെ തിരഞ്ഞെടുക്കുന്നത്. രണ്ടാം വയസ്സിലാണ് സജനിയെ ബാലദേവതാ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരുന്നത്.












Click it and Unblock the Notifications