കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാറ്റ വരുന്നു, വൈമാക്സുമായി

  • By Staff
Google Oneindia Malayalam News

ദില്ലി : വൈമാക്സ് വയര്‍ലെസ് ബ്രോഡ്‍ബാന്റ് സൗകര്യം യാഥാര്‍ത്ഥ്യമാക്കാന്‍ ടാറ്റാ കമ്മ്യൂണിക്കേഷന്‍സ് 500 മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങുന്നു. അമേരിക്കയിലെ ടെല്‍സിമ കോര്‍പറേഷനുമായി ചേര്‍ന്നാണ് രാജ്യത്തെ ഒമ്പത് വന്‍നഗരങ്ങളില്‍ വൈമാക്സ് കണക്ടിവിറ്റി എത്തിക്കുന്നത്.

വൈമാക്സ് സാങ്കേതിക വിദ്യയ്ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കുന്നത് ടെല്‍സിമ കമ്പനിയാണ്. ഉപഭോക്താക്കള്‍ക്ക് വീഡിയോ, വിദ്യാഭ്യാസം, സംഗീതം, മറ്റ് വിനോദ ഉപാധികള്‍, ബിസിനസ് സേവനങ്ങള്‍ എന്നിവ ഇന്റര്‍നെറ്റിലൂടെ അതിവേഗം സാധ്യമാക്കുന്ന സാങ്കേതിക വിദ്യയാണ് വൈമാക്സ്. ഏതാണ്ട് 3000 ബേസ് സ്റ്റേഷനുകള്‍ ഇതിനു വേണ്ടി ഇപ്പോള്‍ തന്നെ സ്ഥാപിച്ചു കഴിഞ്ഞു.

ഗാര്‍ഹിക ഇന്റര്‍നെറ്റ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് വന്‍തോതില്‍ വൈമാക്സ് സൗകര്യം ഏര്‍പ്പെടുത്ത രാജ്യത്തെ ആദ്യത്തെ കമ്പനിയാണ് ടാറ്റ കമ്മ്യൂണിക്കേഷന്‍സ്. വൈമാക്സ് വരുന്നതോടെ ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപഭോഗം പതിന്മടങ്ങ് വര്‍ദ്ധിക്കുമെന്ന് കരുതുന്നു.

വൈമാക്സ് സൗകര്യം ഏര്‍പ്പെടുത്തുന്നതിന്റെ ആദ്യഘട്ടമായി ഗാര്‍ഹിക ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ക്ക് ബ്രോഡ്‍ബാന്റ് സൗകര്യം നല്‍കും. ദില്ലി, മുംബെ, പൂനെ, ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, കൊച്ചി, ചാണ്ഡിഗഢ്, കൊല്‍ക്കൊത്ത എന്നീ നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ വൈമാക്സ് ബ്രോഡ്‍ബാന്റ് കണക്ടിവിറ്റി യാഥാര്‍ത്ഥ്യമാകുന്നത്.

2008ല്‍ തന്നെ മറ്റു 15 നഗരങ്ങളിലേയ്ക്കു കൂടി ഈ സൗകര്യം വ്യാപിപ്പിക്കാന്‍ കഴിയുമെന്ന് ടാറ്റാ കമ്മ്യൂണിക്കേഷന്‍സ് കരുതുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X