Get Updates
Get notified of breaking news, exclusive insights, and must-see stories!

കടം കയറി; ഗ്രാമീണര്‍ ഗ്രാമം വില്‍ക്കുന്നു

ഡോര്‍ളി (വിദര്‍ഭ): ഒരു ഗ്രാമം വില്‍ക്കാന്‍ വച്ചിരിക്കുന്നുവെന്ന വാര്‍ത്ത വിശ്വസിക്കാന്‍ കഴിയുന്നുണ്ടോ? ഇല്ലെങ്കില്‍ വിശ്വസിച്ചേ മതിയാകൂ. കര്‍ഷക ആത്മഹത്യയും കൃഷിനാശവും കൊണ്ട്‌ ദുഷ്‌കീര്‍ത്തി നേടിയ വിദര്‍ഭയിലെ ഡോര്‍ളി ഗ്രാമമാണ്‌ വില്‍ക്കാന്‍ വച്ചിരിക്കുന്നത്‌.

കടം കയറി രക്ഷനേടാന്‍കഴിയാതെ വന്നപ്പോഴാണ്‌ ഗ്രാമവാസികള്‍ ഗ്രാമം വില്‍ക്കുകയെന്ന തീരുമാനത്തില്‍ എത്തിയത്‌. കൃഷി ഉപജീവനമാര്ഗമാക്കിയ അറുപത്തിമൂന്നോളം കുടുംബങ്ങളാണ് ഇവിടെ ജീവിക്കുന്നത്. കേന്ദ്രബജറ്റ്‌ അവതരിപ്പിച്ച്‌ കൊണ്ട്‌ ധനമന്ത്രി പി ചിദംബരം മുന്നോട്ടുവച്ച കടാശ്വാസ പദ്ധതികളൊന്നുംകൊണ്ട്‌ ഇവര്‍ക്ക്‌ രക്ഷനേടാനാവില്ലത്രേ. കാരണം ബാങ്ക്‌ ലോണുകള്‍ തികയാഞ്ഞ്‌ ഇവരില്‍ പലരും സ്വകാര്യ വ്യക്തികളില്‍ നിന്നാണ്‌ പണം കടം വാങ്ങിയിരിക്കുന്നത്‌.

ഗ്രാമം വില്‍ക്കുകയെന്നത്‌ മാത്രമാണ്‌ ഞങ്ങള്‍ക്ക്‌ മുന്നിലുള്ള ഏകമാര്‍ഗ്ഗം. ഗ്രാമത്തിന്‌ നല്ല വിലതരാന്‍ ആരെങ്കിലും തയ്യാറാവുകയാണെങ്കില്‍ ഇത്‌ വില്‍ക്കാന്‍ ഞങ്ങള്‍ തയ്യാറാണ്‌- ഗ്രാമമുഖ്യനായ ധരംപാല്‍ പറയുന്നു.

തന്റെ മൂന്നരയേക്കര്‍ വരുന്ന ഭൂമി വില്‍ക്കാന്‍ തയ്യാറാണെന്ന്‌ മറ്റൊരു ഗ്രാമവാസിയായ അരണ്‍ ചമ്പരെ പറയുന്നു. രണ്ടുവര്‍ഷം മുമ്പാണ്‌ അരുണ്‍ പരുത്തി കൃഷിയ്‌ക്കായി 15,000 രൂപ ലോണെടുത്തത്‌. എന്നാല്‍ വിചാരിച്ചതുപോലെ വിളവെടുക്കാന്‍ കഴിയാതെപോയി. അടുത്തവര്‍ഷം മറ്റൊരു ലോണിനായി അപേക്ഷ നല്‍കിയെങ്കിലും ബാങ്ക്‌ അതു നല്‍കാന്‍ തയ്യാറായില്ല.

തുടര്‍ന്ന്‌ കൊള്ളപ്പലിശയ്‌ക്ക്‌ ഇരുപതിനായിരം രൂപ സ്വകാര്യ വ്യക്തിയില്‍ നിന്നും കടം വാങ്ങി. അങ്ങനെ കടം കൂടി. ഇപ്പോള്‍ ഭൂമി വിറ്റാല്‍ മാത്രമേ കടം വീട്ടാനാവൂ എന്ന അവസ്ഥയിലാണ്‌ കാര്യങ്ങളെത്തിനില്‍ക്കുന്നതെന്നും അരുണ്‍ പറയുന്നു. അരുണിന്റെ പേരില്‍ ബാങ്കിലുള്ള കടം എഴുതിത്തള്ളി. എന്നാല്‍ സ്വകാര്യവ്യക്തി ഇപ്പോള്‍ കടത്തിന്റെ പേരില്‍ അരുണിനെയും കുടുംബത്തെയും പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണ്‌.

പൊലീസ്‌ സുഹൃത്താണെന്നും പണം കൊടത്തില്ലെങ്കില്‍ അറസ്റ്റ്‌ ചെയ്‌ത്‌ ലോക്കപ്പിലിട്ട്‌ മര്‍ദ്ദിയ്‌ക്കുമെന്നും പറഞ്ഞാണ്‌ അയാള്‍ അരുണിനെ ഭീഷണിപ്പെടുത്തുന്നത്‌. ഇത്‌ അരുണിന്റെ മാത്രം കഥയല്ല, ഗ്രാമത്തിലെ ഒട്ടുമുക്കാലും പേരുടെ അവസ്ഥ ഇതുതന്നെയാണ്‌. മിക്കവരും കൊള്ളപ്പലിശക്കാരുടെ ഭീഷണിയുടെ നിഴലിലാണ്‌ ജീവിക്കുന്നത്‌.

അവസാനം മറ്റു വഴികളില്ലാതെ അവര്‍ ഗ്രാമം തന്നെ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. വീടുകളും വളര്‍ത്തുമൃഗങ്ങളും എന്നുവേണ്ട ജീനൊഴികെ മറ്റുള്ളതെല്ലാം ഡോര്‍ളിക്കാര്‍ വില്‍പ്പനയ്‌ക്ക്‌ വെച്ചിരിക്കുകയാണ്‌. ഗ്രാമം വിറ്റു കിട്ടുന്ന വില വീതിച്ചെടുത്ത്‌ പുതിയൊരു ജീവിതം തുടങ്ങാമെന്നാണ്‌ ഇവര്‍ സ്വപ്‌നം കാണുകയാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+