ആണവക്കരാര്‍: കേന്ദ്രത്തിന് തിരിച്ചടി
ദില്ലി: ആണവക്കരാര്‍ നടപ്പാക്കുമ്പോള്‍ ഹൈഡ് നിയമവും കണക്കിലെടുക്കേണ്ടി വരുമെന്ന് അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി റിച്ചാര്‍ഡ് ബൗച്ചര്‍ വ്യക്തമാക്കി.
അമേരിക്കയുടെ ഹൈഡ് നിയമം ഇന്ത്യക്ക് ബാധകമായിരിക്കില്ലായെന്ന് പാര്‍ലമെന്റില്‍ ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി പ്രണബ് മുഖര്‍ജിയുടെ പ്രസ്‌താവനയോട് പ്രതികരിയ്‌ക്കുകയായിരുന്നു ബൗച്ചര്‍.
1 2 3 കരാര്‍ മാത്രമാണ് ആണവക്കരാറില്‍ ഇന്ത്യയുടെ അവകാശവും ബാധ്യതയും നിര്‍ണയിക്കുന്നതെന്നായിരുന്നു മുഖര്‍ജി പാര്‍ലമെന്റില്‍ പ്രസ്താവിച്ചിരുന്നത്.
ഹൈഡ് ആക്ട് നിയമം മറ്റു രാജ്യങ്ങള്‍ക്കും ബാധകമാണെന്ന് അമേരിക്കന്‍ വിദേശ കാര്യ സെക്രട്ടറി കോണ്ടലീസ റൈസും കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. ഇതിനെ ഖണ്ഡിച്ചായിരുന്നു മുഖര്‍ജി പാര്‍ലമെന്റില്‍ പ്രസ്‌താവന നടത്തിയത്.
ഇതോടെ ആണവക്കരാറുമായി മുന്നോട്ടു പോകാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങള്‍ക്ക് തിരിച്ചടിയായിരിക്കുകയാണ്. അതെസമയം ആണവക്കരാറിനെതിരെ രംഗത്തെത്തിയിട്ടുള്ള ഇടതുപക്ഷത്തിന്റെ വാദം ശരിയാണെന്ന് തെളിഞ്ഞിരിയ്ക്കുകയുമാണ്.
ബൗച്ചറുടെ പ്രസ്‌താവനയോട് കേന്ദ്ര സര്‍ക്കാര്‍ ഇതു വരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications