നടി ജയപ്രദ പാപ്പരെന്ന് കോടതി
ചെന്നൈ: പ്രശസ്‌താ ചലച്ചിത്ര നടിയും സമാജ് വാദി പാര്‍ട്ടി എംപിയുമായ ജയപ്രദയെ 2006ല്‍ മദ്രാസ് ഹൈക്കോടതി പാപ്പരായി പ്രഖ്യാപിച്ചിരുന്നുവെന്ന് ജയപ്രദയുടെ സ്വത്തുക്കളുടെ മേല്‍നോട്ടത്തിന് കോടതി ഏല്‍പ്പിച്ച എസ്. സിത്രാരസു ചെന്നൈ നഗരസഭയെ അറിയിച്ചു.
20 ലക്ഷം രൂപ നികുതി അടച്ചില്ലാന്നാരോപിച്ച് ചെന്നൈ നഗരസഭ കഴിഞ്ഞ മാസം ജയപ്രദയുടെ തിയറ്റര്‍ കണ്ടു കെട്ടിയിരുന്നു.
ഹൈക്കോടതി നിയമിച്ചയാളെന്ന നിലയില്‍ ജയപ്രദയുടെ സ്വത്തുക്കളുടെ ഉത്തരവാദിത്വം തനിയ്‌ക്കാണെന്ന് സിത്രാരസു പറഞ്ഞു. ജയപ്രദയുമായി ബന്ധപ്പെട്ട എന്തെങ്കിലും സാമ്പത്തിക ബാധ്യതകളുണ്ടെങ്കില്‍ തന്നെയാണ് നഗരസഭ ബന്ധപ്പെടേണ്ടതെന്നും സിത്രാരസു വ്യക്തമാക്കി.
ജയപ്രദയുടെ സ്വത്തുക്കള്‍ വില്‌പന നടത്താന്‍ നഗരസഭയുടെ സഹകരണവും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications