എസ്.എം.കൃഷ്ണ സജീവരാഷ്ട്രീയത്തിലേക്ക്
ബാംഗ്ലൂര്‍: സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നതിനായി എസ്.എം.കൃഷ്ണ ബുധനാഴ്ച മഹാരാഷ്ട്ര ഗവര്‍ണര്‍ സ്ഥാനം രാജിവയ്ക്കുന്നു. മെയില്‍ നടക്കാനിടയുള്ള കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കൃഷ്ണ സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങുന്നത്.
ബുധനാഴ്ച 6.45ന് കൃഷ്ണ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് രാജിക്കത്ത് നല്‍കും. കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുടെ നിര്‍ദ്ദേശ പ്രകാരമാണ് കൃഷ്ണ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് കര്‍ണാടക രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നത്. കൃഷ്ണയെ ദില്ലിയിലേക്ക് വിളിപ്പിച്ച സോണിയ അദ്ദേഹവുമായി രണ്ട് മണിക്കൂര്‍ ചര്‍ച്ച നടത്തിയിരുന്നു.
കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ഏപ്രില്‍ 15ന് തീരുമാനമെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചിട്ടുണ്ട്.
മുന്‍ കര്‍ണാടക മുഖ്യമന്ത്രിയായ കൃഷ്ണ 2004ലാണ് മഹാരാഷ്ട്ര ഗവര്‍ണറായി നിയമിതനാവുന്നത്. സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങണമെന്ന തന്റെ ആഗ്രഹം ഏതാനു മാസങ്ങള്‍ക്കു മുമ്പു തന്നെ കൃഷ്ണ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു.












Click it and Unblock the Notifications