എയര്‍ ഹോസ്റ്റസുമാര്‍ക്ക് തടി വിനയാകുന്നു
ദില്ലി: തടി കൂടിയ ഹയര്‍ഹോസ്റ്റസുമാര്‍ക്ക് തൂക്കം കുറച്ചില്ലെങ്കില്‍ ജോലിയില്‍ തുടരാന്‍ ബുദ്ധിമുട്ടാവുമെന്ന് സര്ക്കാര് മുന്നറിയിപ്പ്.
അനുവദിക്കപ്പെട്ടതിലും തൂക്കമുള്ള 43 എയര്‍ഹോസ്റ്റസുമാര്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഏവിയേഷന്‍ കമ്പനിയിലുണ്ടെന്ന് വ്യോമമന്ത്രി പ്രഫുല്‍പട്ടേല്‍ രാജ്യസഭയില്‍ വെളിപ്പെടുത്തി.
'ഇന്ത്യന്‍ എയര്‍ലൈന്‍സില്‍' 22ഉം 'എയര്‍ ഇന്ത്യയില്‍' പതിനാറും തടി കൂടിയ ഹയര്‍ഹോസ്റ്റസുമാരാണുള്ളത്. അമിതഭാരം കാരണം 'അലൈഡ് എയറി'ലെ അഞ്ചാളുകളുടെ പേരില്‍ നടപടി സ്വീകരിച്ചുകഴിഞ്ഞു.
എയര്‍ഹോസ്റ്റസുമാര്‍ തൂക്കം പരിശോധിച്ച് മെഡിക്കല്‍ ബോര്‍ഡിനെ അക്കാര്യം ബോധ്യപ്പെടുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.
പൈലറ്റുമാര്‍ക്ക് കടുത്ത ക്ഷാമം നേരിടുന്നതിനാല്‍ ഇന്ത്യയിലെ വിവിധ വിമാന കമ്പനികള്‍ 944 വിദേശ പൈലറ്റുമാരെ ജോലിക്ക് നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി രാജ്യസഭയെ അറിയിച്ചു.
വൈമാനിക പരിശീലനം, ഹെലിക്കോപ്റ്റര്‍ സര്‍വീസ്, സാങ്കേതിക പരിശീലനം എന്നീ മേഖലകളില്‍ നൂറ് ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.












Click it and Unblock the Notifications