കണ്ണൂരില്‍ സിപിഎമ്മുകാരനെ വെട്ടിക്കൊന്നു
തലശേരി : സിപിഎം പ്രവര്‍ത്തകന്‍ ഇല്ലിക്കുന്നത് രഞ്ജിത്തിനെ (39) ഒരു സംഘം ആര്‍എസ്എസുകാര്‍ തലശേരി ബസ സ്റ്റാന്‍ഡ് പരിസരത്തു വെച്ച് വെട്ടിക്കൊന്നു.
ആര്‍എസ്എസ് നേതാവായ കെ വി സുമേഷിനെ വെട്ടിയതിന് പകരം വീട്ടാനാണ് സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതെന്ന് കരുതുന്നു.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന കെ വി സുമേഷിനെ ഒരു സംഘം ആളുകള്‍ ചേര്‍ന്ന് ബുധനാഴ്ച രാവിലെയാണ് വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇതിനു പ്രതികാരമായാണ് രഞ്ജിത്തിനെ വെട്ടിക്കൊന്നത്. തലശേരി ബസ് സ്റ്റാന്‍ഡിനടുത്തുളള ഒരു ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ചിറങ്ങവെയാണ് രഞ്ജിത്തിനെ വെട്ടിയത്. തലശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇയാളെ രക്ഷിക്കാനായില്ല.
കുറച്ചു നാളത്തെ നിശബ്ദതയ്ക്ക് ശേഷം വീണ്ടും ആര്‍എസ്എസ് സിപിഎം അക്രമി സംഘം കൊലവിളിയുമായി തെരുവിലിറങ്ങുകയാണ്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications