Get Updates
Get notified of breaking news, exclusive insights, and must-see stories!

പീഡന ദൃശ്യങ്ങള്‍ യൂട്യൂബില്‍: യുവതി പ്രതിഷേധിച്ചു

YouTubeലണ്ടന്‍: യുവതിയായ വീട്ടമ്മയെ ബലാത്സംഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്ന്‌ പീഡനത്തിനിരയായ യുവതി യൂട്യൂബ്‌ അധികൃതര്‍ക്കെതിരെ രംഗത്തെത്തി.

സൗത്ത് ലണ്ടന്‍ സ്വദേശിയായ 25 വയസ്‌ പ്രായമുള്ള ഒരു യുവതിയാണ്‌ പീഡനത്തിനിരയായത്‌. രണ്ടു വയസ്സായ മകളുടെയും നാല്‌ വയസ്സായ മകന്റെയും മുമ്പില്‍ യുവതിയെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങളാണ്‌ മൂന്നു മിനിറ്റ്‌ നീണ്ടു നില്‌ക്കുന്ന വീഡിയോയിലുളളത്.

യുവതിയുടെ പരാതിയെത്തുടര്‍ന്ന്‌ വീഡിയോ അധികൃതര്‍ പിന്‍വലിയ്‌ക്കുമ്പോഴേക്കും 600 ഓളം പേര്‍ വീഡിയോ കണ്ടിരുന്നു. കഴിഞ്ഞ നവംബറില്‍ സൗത്ത്‌ ലണ്ടനിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലായിരുന്നു സംഭവം.

14 ഉം 16 ഉം വയസ്സുള്ള മൂന്ന്‌ കൗമാര പ്രായക്കാരാണ്‌ യുവതിയെ ബലാത്സംഗം ചെയ്‌തത്‌. ഏറെ നേരം യുവതിയെ പീഡിപ്പിച്ച ഇവര്‍ വീട്ടിലുണ്ടായിരുന്ന മദ്യവും ഇതിനിടെ ഉപയോഗിച്ചു. പക്ഷേ സംഭവത്തെക്കുറിച്ച്‌ യുവതി പോലീസില്‍ പരാതി നല്കിയിരുന്നില്ല.

ഫെബ്രുവരിയില്‍ ബലാത്സംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബില്‍ നിന്നും കണ്ടതിനെ തുടര്‍ന്ന്‌ യുവതി പോലീസില്‍ പരാതി നല്‌കുകയായിരുന്നു. മൊബൈല്‍ ക്യാമറയില്‍ ഷൂട്ട്‌ ചെയ്‌ത വീഡിയോ ദൃശ്യങ്ങള്‍ യൂട്യൂബില്‍ പ്രദര്‍ശിപ്പിച്ചതിനെ യുവതി ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്‌.

എങ്ങനെയാണ്‌ വെബ്‌സൈറ്റുടമകള്‍ക്ക്‌ ഇതൊക്കെ പ്രസിദ്ധീകരിയ്‌ക്കാന്‍ കഴിയുന്നതെന്ന്‌ യുവതി ചോദിച്ചു. എന്നാല്‍ ഇത്തര ദൃശ്യങ്ങള്‍ യൂട്യൂബില്‍ നിരോധിച്ച കാര്യങ്ങളാണെന്ന്‌ യൂട്യൂബ്‌ വക്താക്കള്‍ പറഞ്ഞു. ഇവ കണ്ടെത്തിയാലുടന്‍ തങ്ങള്‍ അത്‌ നീക്കം ചെയ്യാറുണ്ടെന്നും അവര്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+