Get Updates
Get notified of breaking news, exclusive insights, and must-see stories!

സെക്സ് ആസ്വാദനത്തില് ആസ്ത്രേലിയക്കാര് പിന്നില്

സിഡ്‌നി: ആസ്‌ത്രേലിയക്കാര്‍ ജീവിതത്തില്‍ ഏറ്റവും കുറച്ചുമാത്രം ലൈംഗികത ആസ്വദിക്കുന്നവരാണെന്ന്‌ സര്‍വ്വേ റിപ്പോര്‍ട്ട്‌. ഇവരില്‍ അറുപത്‌ ശതമാനം പേര്‍മാത്രമേ ആഴ്‌ചയില്‍ ഒരുതവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നുള്ളുവത്രേ.

ഏറ്റവും കുറച്ചു മാത്രം ലൈംഗിക ആസ്വദിക്കുന്നവരുടെ പട്ടികയില്‍ ആസ്‌ത്രേലിയക്കാര്‍ക്ക്‌ പുറമേ ജപ്പാന്‍, , നൈജീരിയ എന്നിവിടങ്ങളില്‍ നിന്നുള്ളവരുമുണ്ട്‌. ഡ്യൂറക്‌സ്‌ കോണ്ടം കമ്പനി സംഘടിപ്പിച്ച 'ഡ്യൂറക്‌സ്‌ സെക്‌ഷ്വല്‍ വെല്‍ബീയിംഗ്‌ സര്‍വ്വേ'യിലാണ്‌ ഇക്കാര്യം കണ്ടെത്തിയത്‌. 26,000 പേരാണ്‌ സര്‍വ്വേയില്‍ പങ്കെടുത്തത്‌.

ഏറ്റവും കുറച്ച്‌ സെക്‌സ്‌ ആസ്വദിക്കുന്നവരുടെ പട്ടികയില്‍ ഏറ്റവും മുന്നിട്ട്‌ നില്‍ക്കുന്നത്‌ ജപ്പാനാണ്‌. ജപ്പാന്‍ ജനതയില്‍ 34 ശതമാനം പേര്‍ മാത്രമാണ്‌ ആഴ്‌ചയിലൊരുതവണയെങ്കിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌. ഗ്രീക്ക്‌, ബ്രസീല്‍, റഷ്യ എന്നിവിടങ്ങളിലെ നജങ്ങളാണ്‌ ഏറ്റവും കൂടുതലായി ലൈംഗികത ആസ്വദിക്കുന്നത്‌.

ഗ്രീക്കുകാരില്‍ 87ശതമാനം പേരും, ബ്രീസീല്‍ ജനതയില്‍ 82 ശതമാനം പേരും റഷ്യക്കാരില്‍ 80 ശതമാനംപേരും ആഴ്‌ചയില്‍ ഒരുതവണയെന്ന രീതിയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നുണ്ട്‌. സെക്‌സ്‌ ഒരു തമാശയാണെന്നും ആസ്വാദ്യകരമാണെന്നും ജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ വയ്യാത്തതാണെന്നുമൊക്കെയാണ്‌ സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ അഭിപ്രായപ്പെട്ടത്‌.

എന്നാല്‍ ഇവരില്‍ വളരെക്കുറച്ച്‌ പേര്‍ക്കുമാത്രമാണ്‌ ലൈംഗിക ജീവിതത്തില്‍ സംതൃപ്‌തി കണ്ടെത്താന്‍ കഴിയുന്നുള്ളു. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 44ശതമാനം പേര്‍ മാത്രമാണ്‌ ലൈംഗികജീവിതത്തില്‍ പരിപൂര്‍ണ്ണതൃപ്‌തരാണെന്ന്‌ വെളിപ്പെടുത്തിയത്‌. ഇതില്‍ത്തന്നെ 48ശതമാനംപേര്‍ മാത്രമേ പതിവായി രതിമൂര്‍ച്ച അനുഭവിയ്‌ക്കുന്നുള്ളു.

ആദ്യ ലൈംഗിക ബന്ധത്തില്‍ നിന്നുതന്നെ ലൈംഗിക സംതൃപ്‌തി നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ്‌ പലരും വെളിപ്പെടുത്തിയത്‌. മിക്കവരുടെയും ആദ്യ ലൈംഗിക ബന്ധം ലൈംഗികതോയുള്ള അവരുടെ മനോഭാവത്തിനും സമീപനത്തിനും സഹായകരമായ രീതിയിലാണ്‌ ഭവിച്ചത്‌.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+