എല്ലാവര്ക്കും വീടെന്ന സ്വപ്നം യാഥാര്ത്ഥ്യമാക്കാം
തിരുവനന്തപുരം: ഏകോപിതവും യാഥാര്ത്ഥ്യപൂര്ണ്ണവുമായ ഒരു സമീപനം കൈക്കൊള്ളുകയാണെങ്കില് എല്ലാവര്ക്കും വീട് എന്നത് കേരളത്തിന് കൈവരിയ്ക്കാവുന്ന ഒരു പ്രായോഗിക ലക്ഷ്യമാണെന്ന് ധനമന്ത്രി തോമസ് ഐസക്.
2008-09ല് അഞ്ചു കോടി രൂപ ലക്ഷം വീട് പുനരുദ്ധാരണ സ്കീമിന് വകയിരുത്തി. ലക്ഷംവീട് പുനരുദ്ധാരണ ലോട്ടറിയില്‍ നിന്ന് ലഭിക്കുന്ന പണവും അധികമായി ഈ സ്‌കീമിന് ലഭ്യമാക്കും. പാര്പ്പിട മേഖലയിലെ മറ്റൊരു സുപ്രധാന പരിപാടി സുനാമി ധനസഹായത്തിന്റെ ഭാഗമായുള്ള 103 കോടിയുടെ ഭവന നിര്മ്മാണ പദ്ധതിയാണ്.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്ക്ക് വികസന ഫണ്ടായി 1671 കോടിരൂപയും മെയിന്റനന്സ് ഗ്രാന്റായി 398 കോടിയും പൊതു ആവശ്യഗ്രാന്റായി 363 കോടിയും വകയിരുത്തിയിട്ടുണ്ട്. ജനപങ്കാളിത്തവും സന്നദ്ധ പ്രവര്ത്തനവും വികേന്ദ്രീകൃത ആസൂത്രണത്തില് പുനസ്ഥാപിക്കുക എന്നതാണ് 2008-09ലെ മുഖ്യ ചുമതല.
അതോടൊപ്പം ജനകീയാസൂത്രണത്തിനെ സ്ഥായിയാക്കുന്നതിന്‌കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യമുന്നണി ഭരണകാലത്ത് മുന്നോട്ടു വെച്ചതും എന്നാല്‍ പിന്നീട് അവഗണിക്കപ്പെട്ടു പോവുകയും ചെയ്‌ത സമീപനങ്ങള്‍ ഊര്‍ജ്ജസ്വലമായി നടപ്പാക്കും.
കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളെ ഗ്രാമസഭകളുടെ ഉപഘടകങ്ങളാക്കി മാറ്റല്‍, ജില്ലാ പദ്ധതി, നീര്‍ത്തട വികസന പരിപാടി, സ്‌ത്രീ പദവി പഠനം, മാലിന്യ നിര്‍മ്മാര്‍ജ്ജന പരിപാടി, കമ്പ്യൂട്ടറൈസേഷന്‍, ഉദ്യോഗസ്ഥ പുനര്‍ വിന്യാസം, സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തല്‍, തീവ്രയജ്ഞ പരിശീലന പരിപാടി തുടങ്ങിയവയാണ് മുഖ്യ പ്രവര്‍ത്തന
ങ്ങള്‍. ഇവയ്‌ക്കാവശ്യമായ സന്നദ്ധ പ്രവര്‍ത്തകരെ അണിനിരത്തും.
എന്നാല്‍ നടപ്പുവര്‍ഷത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ അടുത്ത വാര്‍ഷിക പദ്ധതി തയ്യാറാക്കിയതിനുശേഷം മാത്രമേ ഈകാമ്പയിന്‍ പരിപാടി തുടങ്ങൂ. ഏപ്രില്‍ മാസം തുടങ്ങി ജൂണ്‍ മാസത്തോടെ ആസൂത്രണ പ്രക്രിയ പൂര്‍ത്തീകരിച്ച് ജൂലൈ മാസത്തില്‍ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കണമെന്നാണ് ഉദ്ദേശിക്കുന്നത്.
ഏപ്രില്‍ മാസം മുതല്‍ തന്നെ പദ്ധതി നിര്‍വഹണം ആരംഭിക്കാം.സ്‌പില്‍ഓവര്‍ പ്രോജക്‌ടുകള്‍, സ്‌കൂളുകളുടേയും മറ്റും അറ്റകുറ്റപ്പണികള്‍, പാര്‍പ്പിടം, കേന്ദ്രാവിഷ്‌കൃത സ്‌കീമുകളുടെ വിഹിതം, കാര്‍ഷിക പ്രോജക്‌ടുകള്‍ ഇവ പദ്ധതിരേഖ അംഗീകരിക്കുന്നതിനു മുമ്പുതന്നെ നടപ്പാക്കിത്തുടങ്ങാം. ഇതിനുള്ള ഉത്തരവ് മാര്ച്ചില്ത്തന്നെ പുറത്തിറക്കുന്നതാണ്.
ബജറ്റ് വാര്‍ത്തകള്‍












Click it and Unblock the Notifications