സാംസ്ക്കാരിക മേഖലയ്ക്കും പരിഗണന
കലാ സാംസ്ക്കാരിക മേഖലയ്ക്ക് 23 കോടി രൂപ
തുഞ്ചന്‍ സ്‌മാരക ട്രസ്റ്റ്, ശിവഗിരിയിലെ കണ്‍വെന്‍ഷന്‍ സെന്റര്‍, ശങ്കരമംഗലത്തെ തകഴി മെമ്മോറിയല്‍, മഞ്ചേശ്വരത്ത് രാഷ്‌ട്രകവി ഗോവിന്ദ പൈ സ്‌മരാകം, മാവേലിക്കരിലെ ഏ.ആര്‍.രാജരാജവര്‍മ്മ സ്‌മാരകം, എന്നിവയ്‌ക്ക് 20 ലക്ഷം രൂപ വീതം
സംഗീത-നാടക അക്കാദമിക്ക് ഏഷ്യന്‍ തിയറ്റര്‍ ഫെസ്റ്റ് നടത്തുന്നതിന് 20 ലക്ഷം രൂപ
സാഹിത്യ അക്കാദമിയുടെ സുവര്‍ണ ജൂബിലി സ്‌മാരകമായി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നന് 25 ലക്ഷം രൂപ
കെ.എസ്.എഫ്.ഡി.സിയുടെ സ്റ്റുഡിയോ ശീതീകരിക്കുന്നതിനും ആധുനിക ഉപകരണങ്ങളും മറ്റും വാങ്ങുന്നതിനുമായി 50 ലക്ഷം രൂപ. സ്റ്റുഡിയോ ദേവരാജന്‍ മാസ്റ്റരുടെ നാമധേയത്തില്‍ അറിയപ്പെടും.
കോഴിക്കോട്ടെ മൊയ്‌തു മൗലവി സ്‌മാരകം പൂര്‍ത്തീകരിക്കുന്നതിന് 10 ലക്ഷം രൂപ
പന്മന ആശ്രമ വികസന പദ്ധതിയിലേക്ക് 10 ലക്ഷം രൂപ
ചെറായിയിലെ സഹോദരന്‍ അയ്യപ്പന്‍ സ്‌മാരകത്തിനും അക്കാദമി ഓഫ് മാജിക്കല്‍ സയന്‍സസിനും 5 ലക്ഷം രൂപ വീതം
ഇരിങ്ങാലക്കുടയിലെ ഉണ്ണായിവാരിയര്‍ സ്‌മാരക കലാനിലയത്തിന് 10 ലക്ഷം രൂപ ഗ്രാന്റ്.
വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മശതാബ്‌ദി വര്‍ഷത്തില്‍ അദ്ദേഹത്തിന്റെ സ്‌മാരകമായി ഒരു സാംസ്‌കാരിക സമുച്ചയം കോഴിക്കോട് സ്ഥാപിക്കും. തുടക്കമെന്ന നിലയില്‍ അനുവദിക്കുന്നത് 50 ലക്ഷം രൂപ
ലാറി ബേക്കറുടെ സ്‌മരണയ്‌ക്കായി പൈതൃക പഠനത്തിനും ബദല്‍ സാങ്കേതിക വിദ്യയ്‌ക്കും വേണ്ടിയുളള കേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കുന്നതിന് 80 ലക്ഷം രൂപ
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഏസ്‌തെറ്റിക്‌സ് സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപ
ബജറ്റ് വാര്‍ത്തകള്‍












Click it and Unblock the Notifications