വിദ്യാഭ്യാസത്തിനും മികച്ച പരിഗണന
സര്‍വ്വകലാശാലകള്‍ക്ക് നേരിട്ട് നല്‍കുന്ന ധനസഹായം 31.5 കോടിയായി ഉയര്‍ത്തി.
സര്‍വകലാശാലകള്‍ സമാഹരിക്കുന്ന അധിക വരുമാനത്തിന്റെ 50 ശതമാനം സര്‍ക്കാര്‍ അധിക ഗ്രാന്റായിനല്‍കും. നിലവില്‍ ബഡ്‌ജറ്റില്‍ നല്‍കിയിരിക്കുന്ന ധനസഹായ വര്‍ധനയ്‌ക്ക് പുറമെയാണ് ഇത്.
സര്‍ക്കാര്‍ കോളേജുകളിലെ ഹോസ്റ്റല്‍, ക്ലാസ് മുറികള്‍ തുടങ്ങിയവ മെച്ചപ്പെടുത്തുന്നതിന് 2.8 കോടിരൂപ
ലോ കോളേജുകള്‍ക്ക് 80 ലക്ഷം ഫൈനാര്‍ട്‌സ് കോളേജുകളുടെ വിഹിതം ഒന്നരക്കോടി രൂപയായി ഉയര്‍ത്തി.
കോഴിക്കോട് സര്‍വ്വകലാശാലയിലെ ജോണ്‍ മത്തായി സെന്ററിന് ഓഡിറ്റോറിയം കം ഗസ്റ്റ് ഹൗസും ചുറ്റുമതിലും പണിയുന്നതിന് 90 ലക്ഷം രൂപ
മഞ്ചേശ്വരം ഗോവിന്ദ കോളേജ്, എളരിത്തട്ട് നായനാര്‍ സ്‌മാരക കോളേജ്, പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് കോളേജ്, മാനന്തവാടി ഗവ: എഞ്ചിനിയറിംഗ് കോളേജ് എന്നിവിടങ്ങളില്‍ അക്കാദമിക് ബ്ലോക്കുകള്‍, വെച്ചൂച്ചിറ, മീനങ്ങാടി എന്നിവിടങ്ങളിലെ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കെട്ടിടങ്ങളും, കോട്ടയം, ആലപ്പുഴ വിദ്യാഭ്യാസ ഓഫീസ് കോംപ്ലക്‌സുകളും, നെടുങ്കണ്ടം പ്രീ-മെട്രിക് ഹോസ്റ്റലും ഈ വര്‍ഷം നിര്‍മ്മാണമാരംഭിക്കും.
തിരുവനന്തപുരത്തെ കേരള സര്‍വകലാശാല സെനറ്റ് ഹാള്‍ നവീകരിക്കുന്നതിന് 50 ലക്ഷം രൂപ
ഐ.എച്ച്.ആര്‍.ഡി. അടക്കം എഞ്ചിനിയറിംഗ് കോളേജുകള്‍ക്ക് 19 കോടി
പോളിടെക്‌നിക്കുകള്‍ക്ക് മൊത്തം എട്ടു കോടി രൂപ
ഇ.കെ.നായനാര്‍ സ്‌മാരക പോളി ടെക്‌നികിന്റെ പുതിയ മന്ദിരത്തിന് 25 ലക്ഷം രൂപ
ഒഴിവുകള്‍ ഉള്ള 130 ആര്‍ട്‌സ് & സയന്‍സ് കോളേജുകളിലായി 642 പോസ്റ്റുകള്‍ നികത്തുന്നതിനുള്ള അനുമതി
201 സര്‍ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലായി 292 അധിക ബാച്ചുകള്‍ അനുവദിച്ചു. ഇവിടെ ആവശ്യമായ 1700 ഓളം ഹയര്‍ സെക്കണ്ടറി അധ്യാപകരുടെ തസ്‌തിക പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് സൃഷ്‌ടിക്കും.
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മേഖലയില്‍ 14 പുതിയ സ്‌കൂളുകളും 34 സ്‌കൂളുകളിലായി 72 അഡീഷണല്‍ ബാച്ചുകളും ആരംഭിച്ചു. ഇതിലേക്കായി നാനൂറോളം പുതിയ തസ്‌തികകള്‍ അനുവദിക്കും.
സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ ഭൗതിക സൗകര്യങ്ങളും ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിന് 175 കോടി രൂപ ചെലവിടും.
ഗവണ്‍മെന്റ് ഹയര്‍ സക്ക-റി സ്‌കൂളുകളിലെ ലബോറട്ടറി, ലൈബ്രറി സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് 25 കോടി രൂപ
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിക്ക് 7 കോടി രൂപ
മലപ്പുറത്തെ എം.എസ്.പി. ഹയര്‍സെക്കണ്ടറി സ്‌കൂളിന് 20 ലക്ഷം രൂപ
സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പിന് 5 കോടി രൂപ
ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്‌കോളര്‍ഷിപ്പിന് 4.6 കോടി രൂപ
തുടര്‍സാക്ഷരതാ പരിപാടിയിലെ പ്രേരക്‌മാരുടെ അലവന്‍സ് പ്രതിമാസം 100 രൂപ വീതം വര്‍ധിപ്പിക്കും. ഇതിനായി 48 ലക്ഷം രൂപ അനുവദിക്കും.
പുതിയ ഐ.ടി.ഐകള്‍ സ്ഥാപിക്കുന്നതിന് 4.2 കോടി രൂപ
ഐ.ടി.ഐകളെ സെന്റേഴ്‌സ് ഓഫ് എക്‌സലന്‍സ് ആക്കി വളര്‍ത്തുന്നതിനുള്ള കേന്ദ്ര പദ്ധതിയുടെ സംസ്ഥാന വിഹിതമായി 2 കോടി രൂപ
കയ്യൂര്‍, കോഴിക്കോട് (വനിത), അരീക്കോട്, കട്ടപ്പന, മാള, ചെന്തീര്‍ക്കര, കഴക്കൂട്ടം (വനിത) തുടങ്ങി തെരഞ്ഞെടുക്കപ്പെട്ട ഐ.ടി.ഐകളെ ഒന്നാംകിടയായി ഉയര്‍ത്തുന്നതിന് 4 കോടി രൂപ
ഐ.ടി.ഐകളുടെ ആധുനികവത്‌ക്കരണത്തിന് 4.25 കോടി രൂപ
കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റിന് 10 ലക്ഷം രൂപ
സ്‌പോര്‍ട്‌സ് കൗണ്‍സിലിന് ഒമ്പതു കോടി രൂപ
തലശ്ശേരിയില്‍ സര്‍ക്കസ് അക്കാദമിയും മ്യൂസിയവും സ്ഥാപിക്കുന്നതിന് 25 ലക്ഷം രൂപ
കേരള റെയിസ് ബോട്‌സ് & അമച്വര്‍ റോവിംഗ് അസോസിയേഷന് 25 ലക്ഷം രൂപ
ജി.വി.രാജ സ്‌കൂളിന് 25 ലക്ഷം രൂപ
ഉഷാ സ്‌കൂളിന് 20ലക്ഷം രൂപ.
നെടുങ്കണ്ടം, മൂവാറ്റുപുഴ, ആലപ്പുഴ എന്നിവിടങ്ങളിലെ സ്റ്റേഡിയങ്ങളുടെ നിര്‍മ്മാണത്തിനായി ഒരു കോടിരൂപ
എറണാകുളത്ത് നടക്കുന്ന സൗത്ത് ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ നടത്തിന് 20 ലക്ഷം രൂപ
വടകരയിലെ കളരി അക്കാദമിക്ക് 10 ലക്ഷം രൂപ
കേരള സ്റ്റേറ്റ് യൂത്ത് വെല്‍ഫെയര്‍ ബോര്‍ഡിന്റെ ധനസഹായം അഞ്ചു കോടി രൂപ.
ബജറ്റ് വാര്‍ത്തകള്‍












Click it and Unblock the Notifications