കേരള ബജറ്റ് ഒറ്റനോട്ടത്തില്‍
കേരള ബജറ്റ് 2008-2009ലെ പ്രധാന വിവരങ്ങള്‍ ഈ പേജില്‍ ലഭ്യമാണ്.
വില്‍പന നികുതിയില്‍ ഒരു ശതമാനം സെസ്
ആശുപത്രി ഉപകരണങ്ങളുടെ നികുതി നാലു ശതമാനമായി കുറയും
വളം കീടനാശിനി എന്നിവയ്ക്കും വിലകുറയും.
പേപ്പര്‍ ബാഗുകളുടെ നികുതി എടുത്തു കളഞ്ഞു.
11:40 AM
മൊബൈല്‍ റീചാര്‍ജ് കൂപ്പണുകള്‍ക്ക് വിലകുറയും
സിനിമയെ വാറ്റില്‍ നിന്ന് ഒഴിവാക്കും
കോട്ടയത്ത് വിജിലന്‍സ് കോടതി
11:39 AM
ഉപയോഗിച്ച കാറുകളുടെ വില കുറയും
ബാറല്ലാത്ത റസ്റ്റാറന്റുകള്‍ക്ക് നികുതിയിളവ്
11:23 AM
പ്ലാസ്റ്റിക് കവറുകള്‍ക്ക് വില കൂടും
സൈക്കിളിന് വില കുറയും
ഖാദി ഉല്‍പന്നങ്ങള്‍ക്ക് വില കുറയും
11:17 AM
ലോട്ടറി ഡയറക്ടറേറ്റിന് 1,000 കോടി
അറബിക് പഠനത്തിന് പുതിയ സംവിധാനം
11:07 AM
മദ്രസ അധ്യാപകര്‍ക്ക് ക്ഷേമനിധി
ബഷീര്‍ സ്മാരകത്തിന് 50 ലക്ഷം
ഉഷ സ്കൂളിന് 20 ലക്ഷം
11:05 AM
ടൂറിസം പദ്ധതി അടങ്കല്‍ 98 കോടിയാക്കി ഉയര്‍ത്തി
കശുവണ്ടി മേഖലയ്ക്ക് 28.5 കോടി നല്‍കും
മത്സ്യത്തൊഴിലാളി മേഖലയ്ക്ക് 89 കോടി
11:03 AM
1700 ഹയര്‍ സെക്കന്ററി അധ്യാപക തസ്തിക സൃഷ്ടിക്കും
തലശേരി സര്‍ക്കസ് അക്കാദമിക്ക് 28 ലക്ഷം
മലബാര്‍ വികസനത്തിന് 20 കോടിയുടെ പ്രത്യേക പദ്ധതി
10:51 AM
ഐടി വികസനത്തിന് 79 കോടി
ഐടി അടിസ്ഥാന സൗകര്യ വികസനത്തിന് കമ്പനിക്ക് രൂപം നല്‍കും
സര്‍ക്കാര്‍ കോളജുകളിലെ ഹോസ്റ്റല്‍ നവീകരണത്തിന് രണ്ടരക്കോടി
10:39 AM
കെഎസ്‍ടിപിയ്ക്ക് 20 കോടിയുടെ നവീകരണ പദ്ധതി
കണ്ണൂര്‍ വിമാനത്താവളത്തിനുളള സ്ഥലമെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കും
ഭൂബാങ്കിന് അഞ്ച് കോടി രൂപ
10:36 AM
ആതിരപ്പളളി പദ്ധതിക്ക് 80 കോടി
ഗ്രാന്‍ഡ് കേരള ട്രേഡ് ഫെയര്‍ തുടരും
വയലാര്‍ രക്തസാക്ഷി മണ്ഡപത്തിന് 50 ലക്ഷം
10:34 AM
സ്പോര്‍ട്ട്സ് കൗണ്‍സിലിന് ഒമ്പത് കോടി
ഹയര്‍സെക്കന്ററി സ്ക്കൂളുകളിലെ ലാബുകള്‍ക്ക് 25 കോടി
ബാംബൂ കോര്‍പറേഷന് സഹായം
10:31 AM
പിന്നോക്ക സമുദായ വികസനത്തിന് 16 കോടി
പാലൊളി കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാന്‍ 10 കോടി
കലാ സാംസ്ക്കാരിക മേഖലയ്ക്ക് 23 കോടി
അസംഘടിത മേഖലയിലെ പെന്‍ഷന്‍ 200 രൂപയായി ഉയര്‍ത്തി
10:30 AM
പ്രവാസികള്‍ക്ക് ക്ഷേമനിധി
കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് വില സ്ഥിരതാ പദ്ധതി
മത്സ്യ തൊഴിലാളികള്‍ക്ക് പലിശ രഹിത വായ്പ
10:26 AM
ചമ്രവട്ടം റെഗുലേറ്റര്‍ കം ബ്രിഡ്‌ജിന് 21 കോടി
അതിരപ്പിള്ളി പദ്ധതിക്ക് 60 കോടി
വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് 65.7 കോടി
ജലഗതാഗതത്തിന് 150 കോടി
10:25 AM
വാട്ടര്‍ അതോറിറ്റിയുടെ 1006 കോടി രൂപ നികുതി കുടിശ്ശിക എഴുതിത്തള്ളും
ചവറയില്‍ പി വി സി പൈപ്പ് ഫാക്‌ടറി സ്ഥാപിക്കും
ഇടമലയാര്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് എട്ട് കോടി രൂപ
10:21 AM
കെഎസ്‌ആര്‍ടിസിക്കുള്ള സര്‍ക്കാര്‍ വായ്‌പ ഓഹരി മൂലധനമാക്കും
കെഎസ്‌ആര്‍ടിസി പ്രതിവര്‍ഷം ആയിരം ബസ്സുകള്‍ പുറത്തിറക്കും
കെഎസ്‌ആര്‍ടിസിക്ക് 25 കോടി രൂപ
10:17 AM
കെ എസ് എഫ് ഇ യുടെ ഓഹരി മൂലധനം വര്‍ദ്ധിപ്പിക്കാന്‍ 10 കോടി
കെഎസ്‌ആര്‍ടിസിയുടെ 7000 കോടി എഴുതിത്തള്ളും
കെഎസ്‌ആര്‍ടിസിയുടെ 7000 കോടി നികുതി കുടിശ്ശിക എഴുതിത്തള്ളും
10:15 AM
ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 24 ആയി
പൊതുമേഖലയുടെ പുനരുദ്ധാരണത്തിന് 50 കോടി രൂപ
കെ എസ് എഫ് ഇ യ്‌ക്ക് 20 കോടി രൂപ
കയര്‍ വ്യവസായങ്ങളുടെ ആധുനികവത്‌കരണത്തിന് അഞ്ച് കോടി
ബാംബൂ വികസന കോര്‍പ്പറേഷന്‍ ഏഴ് കോടി
10:14 AM
2007-08ല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ലാഭം 20 കോടി
മത്സ്യത്തൊഴിലാളികള്‍ക്ക് പലിശരഹിത വായ്‌പ
ബേപ്പൂരില്‍ മറൈന്‍ പാര്‍ക്ക് സ്ഥാപിക്കും
10:13 AM
മത്സ്യത്തൊഴിലാളികള്‍ക്ക് കടാശ്വാസത്തിന് സുനാമി ഫണ്‌ടില്‍ നിന്ന് തുക കണ്ടെത്തും
കാര്‍ഷിക സര്‍വ്വകലാശാലയ്‌ക്ക് 30. 5 കോടി
മൃഗസംരക്ഷണത്തിനും ക്ഷീരവികസനത്തിനും 70 കോടി
10:09 AM
പാവങ്ങളുടെ പരിരക്ഷ ഉറപ്പാക്കാത്ത വികസനപാത സ്വീകരിക്കില്ല
പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കാന്‍ കഴിഞ്ഞു
686 കോടി രൂപ പെന്‍ഷന്‍ കുടിശ്ശിക നല്‍കാനായി ചെലവിട്ടു
10:08 AM
അസംഘടിത മേഖല: തൊഴിലാളികളുടെ പെന്‍ഷന്‍ 200 രൂപയാക്കി
കര്‍ഷക, കൈത്തറി, ബീഡി, കക്കാ വാരല്‍, അംഗനവാടി തൊഴിലാളികള്‍ക്ക് പെന്‍ഷന്‍
ആരോഗ്യ ഇന്‍ഷുറന്‍സില്‍ സ്വകാര്യ ആശുപത്രികള്‍ക്കും പങ്കാളികളാവാം
10:04 AM
ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് 20 കോടി രൂപ
സംഘടിത മേഖലയില്‍ തൊഴിലില്ലാത്ത കുടുംബങ്ങള്‍ക്ക് 500 രൂപ പ്രീമിയം
നിര്‍ധനരായ വൃദ്ധര്‍ക്ക് 250 രൂപ പെന്‍ഷന്‍
10:02 AM
അംഗവൈകല്യവും ബുദ്ധിമാന്ദ്യവും സംഭവിച്ചവര്‍ക്ക് 200 രൂപ പെന്‍ഷന്‍
അനാഥാലയത്തിലെ കുട്ടികള്‍ക്കുള്ള സഹായം പ്രതിമാസം 50 രൂപ കൂട്ടി
വികസനത്തിനായി വായ്‌പകള്‍ സ്വീകരിക്കുന്നതിന് തടസ്സംപാടില്ല
10:01 AM
മാറാരോഗങ്ങളുമായി ആശുപത്രി വിടുന്നവരെ പുനരധിവസിപ്പിക്കുന്ന സംഘടനകള്‍ക്ക് സഹായം
ആരോഗ്യ ഇന്‍ഷുറന്‍സ്, ആശ്രയ പദ്ധതികള്‍ കുടുംബശ്രീ വഴി നടപ്പാക്കും
കുടുംബശ്രീ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് വിപണനശൃംഖല
വിലക്കയറ്റത്തിനെതിരായ പോരാട്ടത്തിന് ആവശ്യമായ പണം നല്‍കും
കടാശ്വാസത്തിന് 50 കോടി രൂപ
10.00 AM 3/6/2008
കാര്‍ഷിക ഉത്‌പന്നങ്ങള്‍ക്ക് വിലസ്ഥിരതാ പദ്ധതി
വിലസ്ഥിരതാ പദ്ധതിക്ക് ഒരു കോടി രൂപ നീക്കിവെച്ചു
കിസാന്‍ശ്രീ പദ്ധതി വ്യാപിപ്പിക്കും
നെല്ല് സംഭരണത്തിന് 48 കോടി
9:59 AM
ധനക്കമ്മി നിയന്ത്രിക്കുന്നതിനോട് യോജിപ്പില്ല
ധന ഉത്തരവാദിത്വ നിയമം ഭേദഗതി ചെയ്യും
2006 07ല്‍ 1905 കോടി രൂപ ചെലവഴിക്കാനായില്ല
2010 11 ആകുമ്പോള്‍ റവന്യൂ കമ്മി ഇല്ലാതാകും
2006 07 സാമ്പത്തിക വര്‍ഷത്തില്‍ റവന്യൂ കമ്മി 1 ദശാംശം 99 ശതമാനം
2007 08ല്‍ 17 ദശാംശം 8 ശതമാനം വരുമാന വര്‍ദ്ധന പ്രതീക്ഷിക്കുന്നു
റവന്യൂ കമ്മി പെരുകുന്നെന്ന ധാരണ തെറ്റ്
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 2 രൂപയ്‌ക്ക് ഉച്ചഭക്ഷണം നല്‍കും
കടബാധ്യതയുടെ നിരക്ക് കുറഞ്ഞു
9:57 AM
എല്ലാ അംഗന്‍വാടി ജീവനക്കാര്‍ക്കും പെന്‍ഷന്‍
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 2 രൂപയ്ക്ക് ഉച്ചഭക്ഷണം
കുടുംബശ്രീക്ക് 30 കോടി വകയിരുത്തി.
9:47 AM
പാവപ്പെട്ട വൃദ്ധര്‍ക്ക് 250 രൂപ പെന്‍ഷന്‍
9:42 AM
പരമ്പരാഗത അടിസ്ഥാന മേഖലയില്‍ പെന്‍ഷന്‍ ഉയര്‍ത്തി
സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും
നിലത്തെഴുത്ത് ആശാന്‍മാര്‍ക്ക് പെന്‍ഷന്‍
9:38 AM
ബജറ്റ് അവതരണം തുടങ്ങി
9.10 AM
ബജറ്റ് വാര്‍ത്തകള്‍












Click it and Unblock the Notifications