ബജറ്റില്‍ ഐടിക്ക് 78 കോടി
ഐ.ടിക്കുള്ള വകയിരുത്തല്‍ 78 കോടി.
കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മിഷന് 18.4 കോടി. അക്ഷയ, കേരള സ്റ്റേറ്റ് വൈഡ് ഏരിയാ നെറ്റ്‌വര്‍ക്, ഫ്രണ്ട്‌സ് സേവന കേന്ദ്രങ്ങള്‍, പരിശീലന സംവിധാനങ്ങള്‍, നിക്ഷേപ-പ്രോത്സാഹന പരിപാടികള്‍ തുടങ്ങിയവയ്‌ക്ക് മിഷന്‍നേതൃത്വം നല്‍കും.
നാഷനല്‍ ഇ-ഗവേര്‍ണന്‍സ് പ്ലാനിന്റെ ഭാഗമായി 20 കോടി ചെലവിടും.
ഐ.ടി പശ്ചാത്തലസൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ഇന്‍ഫ്രാസ്‌ട്രക്‌ചര്‍ കമ്പനി രൂപീകരിക്കുന്നതിന് അഞ്ചു കോടി രൂപ ഷെയര്‍ മൂലധനമായി വകയിരുത്തി.
കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സിന് കീഴില്‍ വരുന്ന ഗവേഷണ വികസന സ്ഥാപനങ്ങള്‍ക്ക് ഗ്രാന്റ്-ഇന്‍-എയ്‌ഡ് നല്‍കുന്നതിന് 22 കോടി രൂപ
കൗണ്‍സില്‍ നേരിട്ട് നടത്തുന്ന സ്‌കീമുകള്‍ക്ക് 19 കോടി രൂപ.
തിരുവനന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററിന് 10 കോടിരൂപ.
സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസിന് ഒരു കോടി രൂപ
മലബാര്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററിന് അഞ്ചു കോടി രൂപ
ബജറ്റ് വാര്‍ത്തകള്‍












Click it and Unblock the Notifications