ടൂറിസത്തിന് ഗണ്യമായ ബജറ്റ് വിഹിതം
ടൂറിസത്തിനുള്ള പദ്ധതി അടങ്കല്‍ 83 കോടി രൂപയില്‍ നിന്ന് 98 കോടി രൂപയായി ഉയര്‍ത്തി.
തീരദേശ ടൂറിസം പ്രോജക്‌ടുകള്‍ക്ക് പദ്ധതിയില്‍ പ്രാമുഖ്യം
ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് ഒമ്പത് കോടി രൂപ
ടൂറിസം മാര്‍ക്കറ്റിംഗിന് ഉയര്‍ന്ന ധനസഹായം. നീക്കിവെച്ചത് 15 കോടി രൂപ
കേന്ദ്ര സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന പാതിരാമണല്‍ ഇക്കോ ടൂറിസം പ്രോജക്‌ട്, മുസരീസ് പ്രോജക്‌ട്, മലബാറിലെ ടൂറിസം കേന്ദ്രങ്ങള്‍ എന്നിവയ്‌ക്ക് സംസ്ഥാന വിഹിതമായി 3 കോടി രൂപ വകയിരുത്തിയത് 7 കോടി രൂപ കൂടി അധികം നല്‍കും.
കൊടുങ്ങല്ലൂര്‍ കോവിലകത്തെ ഒരു കൊട്ടാരം കുഞ്ഞിക്കുട്ടിതമ്പുരാട്ടി സ്‌മാരകമായി ഇപ്പോഴുള്ള ഉടമസ്ഥരുടെ അവകാശങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടോ അവര്‍ക്ക് സമ്മതമെങ്കില്‍ സര്‍ക്കാര്‍ ഏറ്റെടുത്തോ പുനരുദ്ധരിച്ച് സംരക്ഷിക്കും. പാലിയം കൊട്ടാരവും ഇതേ രീതിയില്‍ പുനരുദ്ധരിക്കും.
എറിയാടുള്ള അബ്‌ദുറഹിമാന്‍ സാഹിബിന്റെ ജന്മഗൃഹം ഏറ്റെടുക്കുന്നതിനുള്ള നടപടി ഈ വര്‍ഷം പൂര്‍ത്തിയാക്കും.
ബേക്കല്‍ റിസോര്‍ട്ട്‌സ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന് 2 കോടി രൂപ.
എറണാകുളം ഗസ്റ്റ് ഹൗസിന്‍െറ മാതൃകയില്‍ കണ്ണൂര്‍, സുല്‍ത്താന്‍ ബത്തേരി, മൂന്നാര്‍ എന്നീ ഗസ്റ്റ് ഹൗസുകള്‍ നവീകരിക്കുന്നതിന് 2 കോടി രൂപ
ശ്രീലങ്കയിലെ പിന്നവേലിയിലെന്നപോലെ ആനകള്‍ക്കൊരു സംരക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് 50 ലക്ഷം രൂപ അധികമായി വകയിരുത്തി.
ആറന്മുള വള്ളംകളിയുടെ സുഗമമായ നടത്തിപ്പിന് പമ്പാനദിക്ക് കുറുകെ റബര്‍ ചെക് ഡാം നിര്‍മ്മിക്കുന്നതിനുള്ള സാധ്യതാ പഠനത്തിന് 10 ലക്ഷം രൂപ.
കേന്ദ്ര ടൂറിസം വകുപ്പിന്റെ സഹായത്തോടെ വയലാറില്‍ മാര്‍ട്ടിഡം സ്‌ക്വയറും വയലാര്‍ സ്വരമണ്ഡപവും നിര്‍മ്മിക്കുന്നതിന് ഒരേക്കര്‍ ഭൂമി വാങ്ങുന്നതിന് വയലാര്‍ പഞ്ചായത്തിന് 50 ലക്ഷം രൂപ അനുവദിക്കുന്നു.
കോഴിക്കോട്ടെ കനോലി കനാലിന്റെയും തീരപ്രദേശങ്ങളുടെയുംടൂറിസ്റ്റ് സാധ്യതാ പഠനം നടത്താന്‍ 50 ലക്ഷം രൂപ
കൂത്തുപറമ്പ് ടൗണ്‍സ്‌ക്വയര്‍ വികസിപ്പിക്കുന്നതിന് 25 ലക്ഷം രൂപ
തൃശൂര്‍ ശക്തന്‍ സ്‌ക്വയര്‍ വികസിപ്പിക്കുന്നതിന് 50ലക്ഷം രൂപ
ഗ്രാന്റ് കേരള ട്രേഡ് ഫെയര്‍ 2008-09ല്‍ തുടരും.
കേരളത്തെ ഒരു അന്തര്‍ദ്ദേശീയ ഷോപ്പിംഗ് ഡെസ്റ്റിനേഷനായി വളര്‍ത്തുകയും ടൂറിസ്റ്റ് വാണിജ്യത്തെ കേരളത്തിലെ പരമ്പരാഗത ഉല്‍പ്പാദന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുകയുമാണ് ഈ പരിപാടിയുടെ ലക്ഷ്യം. സ്‌കീമിലേക്ക് 20 കോടി രൂപ അധികമായി വകയിരുത്തി.
കോഴിക്കോട് മിഠായിത്തെരുവ്, ഫോര്‍ട്ട്‌കൊച്ചി, തിരുവനന്തപുരത്തെ ചാലക്കമ്പോളം, എറണാകുളം ബ്രോഡ്‌വേ തുടങ്ങിയ പുരാതന വ്യാപാര കേന്ദ്രങ്ങള്‍ സംരക്ഷിച്ചു വികസിപ്പിക്കുന്നതിനും കണ്ണൂര്‍ കൈത്തറി, ആലപ്പുഴ കയര്‍, മാന്നാര്‍ ഓട്ടു വ്യവസായം എന്നീ വ്യവസായ കേന്ദ്രങ്ങളില്‍ വാണിജ്യമേള പശ്ചാത്തല സൗകര്യങ്ങള്‍ ഒരുക്കുന്നതിനും 2008-09ല്‍ ട്രേഡ്‌ഫെയര്‍ ഫണ്ട് ഉപയോഗിക്കും.
ബജറ്റ് വാര്‍ത്തകള്‍












Click it and Unblock the Notifications