കേരള ബജറ്റിലെ നികുതിയിളവുകള്‍
2008-09ലെ കേരള ബജറ്റില്‍ പ്രഖ്യാപിച്ച നികുതിയിളവുകള്‍
പേപ്പര്‍ കാരി ബാഗുകളെ നികുതിയില്‍ നിന്ന് ഒഴിവാക്കി
ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ നികുതി നാലു ശതമാനമാകും.
ആശുപത്രി ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍ പെരിഫറല്‍സ് എന്നിവയ്ക്ക് നല്‍കിയ നികുതിയിളവിന് നിയമപ്രാബല്യം നല്‍കും. എല്ലാത്തരം ആശുപത്രി ഉപകരണങ്ങള്‍ക്കും നികുതിയിളവ്.
ദേശീയ നേതാക്കളുടെയും സാമൂഹ്യപരിഷ്കര്‍ത്താക്കളുടെയും പ്രതിമാനിര്‍മ്മാണം വര്‍ക്സ് കോണ്‍ട്രാക്ട് നികുതിയില്‍ നിന്നും ഒഴിവാക്കും.
ദേവസ്വം ബോര്‍ഡ് വഴി വിതരണം ചെയ്യുന്ന പ്രസാദം, കാണിക്കയായി ലഭിക്കുന്ന സാധനങ്ങളുടെ വില്‍പന എന്നിവയ്ക്ക് നികുതിയിളവ്
പ്രഖ്യാപിത ചരക്കുകള്‍ക്ക് നാലു ശതമാനം നികുതിയെന്ന വ്യവസ്ഥ പാലിക്കും.
ഖാദി ഗ്രാമവ്യവസായ യൂണിറ്റുകള്‍ സംസ്ക്കരിക്കുന്ന നീറ്റുകക്കയുടെ വാങ്ങല്‍ നികുതി ബാധ്യത ഒഴിവാക്കും.
കേരളത്തില്‍ ഉല്‍പാദിപ്പിച്ച് കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, കെഎസ്ആര്‍ടിസി എന്നീ സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യുന്ന പെട്രോളിയം ഉല്‍പനങ്ങള്‍ ഒഴികെയുളള ഉല്‍പന്നങ്ങളുടെ നികുതി നാലു ശതമാനമായി നിജപ്പെടുത്തും.
വറുത്തതും ഉപ്പുചേര്‍ക്കാത്തതുമായ കശുവണ്ടിപ്പരിപ്പ്, കാഷ്യൂ സൂപ്പ്, കാഷ്യൂ വിറ്റ, കാഷ്യൂ പൗഡര്‍, കാഷ്യൂ ബിറ്റ്സ് എന്നിവയ്ക്കും നികുതി നാലു ശതമാനമായി നിജപ്പെടുത്തി.
ഉപയോഗിചച് കാറുകളുടെ നികുതി 0.5 ശതമാനമായി കുറയും.
ആല്‍ഡ്രോപ്‌സ്, കപ്പി, വാതില്‍ ജന്നല്‍പ്പടികള്‍, കോണ്‍ക്രീറ്റില്‍ പിടിപ്പിക്കുന്ന കുറ്റി (ക്ലാമ്പ്).റെയിന്‍ഗാര്‍ഡിങ് കോമ്പൗണ്ട്, ഫ്‌ളേവേഴ്‌സ്, അരോമാറ്റിക് കോമ്പൗണ്ടടുകള്‍, ടാര്‍പ്പോളിന്‍ (സില്‍പോളിന്‍ ഉള്‍പ്പെടെ), മെഷീന്‍ ടൂളുകള്‍, എല്ലാ അച്ചടിയന്ത്രവും, ലെയ്‌ത്തുകളും; അവയുടെ ഭാഗങ്ങള്‍ഉള്‍പ്പെടെ, മുനിസിപ്പല്‍ ഖരമാലിന്യ സംസ്‌കരണ ഉപകരണവും പ്ലാന്റുകളും, സൈക്കിളിലെ എല്ലാ ഭാഗങ്ങളും, കൈത്തറി, പരുത്തി എന്നിവ കൊണ്ടു നിര്‍മ്മിച്ച ചവിട്ടി, മാറ്റ്, പരവതാനികള്‍, ഹാങ്ങറുകള്‍ എന്നിവയുടെ നികുതി നാലു ശതമാനമായി നിജപ്പെടുത്തും.
ബാറുകളല്ലാത്ത റെസ്റ്റോറന്റുകളുടെ നികുതി നിരക്ക് നാലു ശതമാനമായി കുറയും.
മൊബൈല്‍ റീചാര്‍ജ് കൂപ്പണുകള്‍ക്കുളള വാറ്റ് മുന്‍കാല പ്രാബല്യത്തോടെ ഒഴിവാക്കും.
കേരളാ ഫെഡറേഷന്‍ ഓഫ് ബ്ലൈന്‍ഡ് ഉല്‍പാദിപ്പിക്കുന്ന ചോക്ക്, കുടകള്‍, മെഴുകുതിരി, ബുക്ക് ബൈന്‍ഡിങ് എന്നിവയ്‌ക്ക് പൂര്‍ണ്ണ നികുതിയിളവ്.
സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട റൈറ്റ് ടു യൂസിനെയും കോപ്പിറൈറ്റിനെയും മൂല്യവര്‍ദ്ധിത നികുതി നിയമത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കും.
ബജറ്റ് വാര്‍ത്തകള്‍












Click it and Unblock the Notifications