നികുതി വരുമാനം ഉയര്‍ന്നെന്ന് ധനമന്ത്രി
തിരുവനന്തപുരം : സംസ്ഥാനത്ത് നികുതി വരുമാനം ക്രമമായി ഉയരുകയാണെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. 2008-09ലെ ബജറ്റ് പ്രസംഗത്തിലാണ് ധനമന്ത്രി ഈ അവകാശവാദം ഉയര്‍ത്തിയത്.
സംസ്ഥാനത്തിന്റെ നികുതി കുടിശികയില്‍ സിംഹഭാഗവും പൊതുമേഖലാ സ്ഥാപനങ്ങളുടേതാണ്. 4280 കോടി രൂപയാണ് ആകെ നികുതി കുടിശിക. ഇതില്‍ 733 കോടി രൂപയും ഉടനെ പിരിക്കാവുന്നതാണ്. റവന്യൂ വരുമാനത്തിന്റെ 287 ശതമാനമാണ് കടബാധ്യത. കമ്മി കൂടുകയാണെന്ന ധാരണ തെറ്റാണെന്നും സംസ്ഥാനത്തിന്റെ വരുമാനം 12 ശതമാനം ഉയര്‍ന്നിട്ടുണ്ടെന്നും ധനമന്ത്രി അവകാശപ്പെട്ടു.
വിഎസ് മന്ത്രിസഭയുടെ മൂന്നാമത്തെ ബജറ്റാണ് ഡോ. തോമസ് ഐസക് അവതരിപ്പിക്കുന്നത്. മാര്‍ച്ച് 10, 11, 12 തീയതികളില്‍ ബജറ്റിന്മേല്‍ പൊതു ചര്‍ച്ച നടക്കും. ഉപധനാഭ്യര്‍ത്ഥന ചര്‍ച്ച മാര്‍ച്ച് 13നും വോട്ട് ഓണ്‍ അക്കൗണ്ടിന്മേലുളള ചര്‍ച്ച മാര്‍ച്ച് 17നും നടക്കും.
ധനവിനിയോഗ ബില്ലിന്മേലുളള ചര്‍ച്ചയും വോട്ടെടുപ്പും മാര്‍ച്ച് 18നാണ്.
ബജറ്റ് വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications