കുടുംബശ്രീ പദ്ധതിയ്‌ക്ക് 30 കോടി
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ കുടുംബ ശ്രീപദ്ധതിയ്‌ക്കായി 30 കോടി രൂപ വിലയിരുത്തി. കൂടാതെ കുടുംബ ശ്രീ ഉത്‌പന്നങ്ങളുടെ വില്‌പനയ്‌ക്കായി വിപണന ശൃംഖല രൂപീകരിയ്‌ക്കാനും തീരുമാനിച്ചിട്ടുണ്ട്. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് അടുത്ത സാമ്പത്തക വര്‍ഷത്തില്‍ 1500 കോടി രൂപയുടെ വായ്‌പ ലഭ്യമാക്കും.
ഇതിന്റെ പലിശ നിരക്ക് എട്ടു ശതമാനമായിരിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പ്രഖ്യാപിച്ചു. പദ്ധതിയ്‌ക്കായി 20 കോടി രൂപയോളം വിലയിരുത്തിയിട്ടുണ്ട്.
സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും ഇന്‍ഷുറന്‍സ് പദ്ധതിയുടെ കീഴില്‍ കൊണ്ടു വരുമെന്നും അദ്ദേഹം പറഞ്ഞു. നെല്ല് സംഭരണ പദ്ധതിയ്‌ക്കായി 48 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കര്‍ഷകോത്‌പന്നങ്ങളുടെ വിലസ്ഥിരത പദ്ധതി നടപ്പാക്കുമെന്നും ഐസക്ക് അറിയിച്ചു. ഇതിനായി ഒരു കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
ബജറ്റ് വാര്‍ത്തകള്‍












Click it and Unblock the Notifications